മേഗന്‍ മാര്‍ക്കിള്‍ ലൈഫ്‌സ്‌റ്റൈല്‍ മാഗസിനായ വോഗിന്റെ ഗസ്റ്റ് എഡിറ്ററായി എത്തുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ നോവല്‍ എഴുതുന്നു എന്ന് റിപ്പോര്‍ട്ട്. ഇതോടെ  മേഗന്റെ നോവലിന്റെ വിഷയത്തെക്കുറിച്ചായി ചര്‍ച്ച. കൊട്ടാരത്തിലെ രഹസ്യങ്ങളായിരിക്കും നോവലിലൂടെ മേഗന്‍ പുറത്തു കൊണ്ടുവരുന്നതെന്നായിരുന്നു ആദ്യം ഉയര്‍ന്നുകേട്ട വാദം. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആരും പ്രതീക്ഷിക്കാത്ത വിഷയമാണ് ആദ്യത്തെ നോവലിനായി മേഗന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന.

മുമ്പ് മേഗന്‍ രക്ഷപെടുത്തിയ ഒരു നായക്കുട്ടിയുടെ കഥയാണ് നോവലില്‍ പ്രതിപാദിക്കുന്നത്. മേഗന്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്നത് കൊട്ടാരത്തിലുള്ളവരെ ആവേശത്തിലാക്കിയിട്ടുണ്ടെന്ന് കൊട്ടാരവുമായ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

women

മേഗന്‍ മുമ്പു തന്നെ അറിയപ്പെടുന്ന മൃഗസ്‌നേഹിയായിരുന്നു. അവരുടെ വളര്‍ത്തുന്ന നായയെക്കുറിച്ച് നീണ്ട ഒരു കഥ തന്നെ മേഗന് പറയാനുണ്ട്. അതുകൂടി ചേര്‍ത്തുവച്ചാണ് ഇവര്‍ കുട്ടികള്‍ക്കായുള്ള നോവല്‍ തയാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വോഗിന്റെ സെപ്റ്റംബര്‍ ലക്കമാണ് മേഗന്‍ ഗസ്റ്റ് എഡിറ്ററായി എത്തുന്നത്. മറ്റുള്ളവര്‍ക്ക് പ്രചോദനമായ 15 സ്ത്രീകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ലക്കത്തില്‍ വോഗ് ഉള്‍പ്പെടുത്തിട്ടുണ്ട്.

Content Highlights: Meghan Markle set to become author