ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഭാവിമരുമകളുടെ സൗന്ദര്യരഹസ്യമെന്താണെന്ന് ചിന്തിക്കാത്ത ആരാധകരുണ്ടാകില്ല. 36 ലും മനം മയക്കുന്ന സൗന്ദര്യത്തിന് ഉടമയാണ് അമേരിക്കന്‍ നടികൂടിയായ മേഗന്‍ മര്‍ക്കല്‍. 

ഹാരി രാജകുമാരനുമായി ഔദ്യോഗികമായി വിവാഹം ഉറപ്പിച്ചെങ്കിലും മേഗന് തന്റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്താന്‍ യാതൊരു മടിയുമില്ല. മുഖക്കുരു വന്നാല്‍, മുഖത്തൊരു പാടുണ്ടായാല്‍, എന്തിന് കൊതുകിനെ തുരത്താന്‍ വരെ മേഗന്റെ കയ്യിലുള്ള ഒറ്റമൂലി റ്റീ ട്രീ ഓയിലാണ്. (റ്റീ ട്രീ ഓയില്‍)

TEE
Image credit: stylecraze.com

ക്യാമറയ്ക്ക് മുന്നിലായാലും, സാമൂഹ്യപ്രവര്‍ത്തന മേഖലയിലായാലും ഇനി ഹാരിയുടെ കൂടെ ടൂറിലാണെങ്കിലും മേഗന്റെ കയ്യില്‍ ഈ ട്രീ റ്റി എസന്‍ഷ്ണല്‍ ഓയിലുണ്ടാകും.  

ഒരു സ്വകാര്യ ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മേഗന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.