മുന്‍ അഭിനേത്രി, മനുഷ്യസ്‌നേഹി, ബ്രിട്ടീഷ് രാജകൊട്ടരത്തിന്റെ ഇളയ മരുമകള്‍ എന്നതിനപ്പുറം മേഗന് മാര്‍ക്കിളിന് ഇനി മറ്റൊരു പദവി കൂടി. ഹാരി രാജകുമാരനുമായിള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങിയ മേഗന്‍ കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചുവരുകയായിരുന്നു. തുടര്‍ന്ന് ആര്‍ച്ചിയുടെ ജനനത്തോടെ പ്രസവാവധിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇപ്പോള്‍ ബ്രിട്ടീഷ് ഫാഷന്‍ മാഗസിനായ ബ്രിട്ടീഷ് വോഗിന്റെ ഗസ്റ്റ് എഡിറ്റായിരിക്കുകയാണ് മേഗന്‍. 2019 സെപ്റ്റംബര്‍ മാസത്തെ പതിപ്പിലാണ് മേഗന്‍ ഗസ്റ്റ് എഡിറ്ററായി എത്തുന്നത്. 

'മാറ്റത്തിനുള്ള ശക്തി' എന്ന വിഷയമാണ് സെപ്റ്റംബര്‍ ലക്കത്തിലെ വിഷയം. ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഫീച്ചറിന്റെ ഭാഗമായി മേഗന്‍ മാര്‍ക്കിളും അമേരിക്കന്‍ മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമയും തമ്മിലുള്ള സംഭഷണവും മാഗസില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.  മേഗനും ഭര്‍ത്താവ് ഹാരി രാജകുമാരനും തമ്മിലുള്ള അഭിമുഖവും സെപ്റ്റംബര്‍ ലക്കത്തില്‍ വോഗ് ഉള്‍പ്പെടുത്തിട്ടുണ്ട്. ഫാഷന്റെ അവസാനവാക്കാണ് ബ്രിട്ടീഷ് വോഗ്. മാഗസിന്റെ 103 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ ഗസ്റ്റ് എഡിറ്ററായി എത്തുന്നത്. വായനക്കാര്‍ക്ക് ഇത് ഒരു പ്രചോദനമാകുമെന്നും മാറ്റത്തിന്റെ ശക്തി അവര്‍ക്ക് ഓരോ താളുകളിലും കാണാന്‍ കഴിയുമെന്നും മേഗന്‍ മാര്‍ക്കിള്‍ പറഞ്ഞു.

Content Highlights: Meghan Markle Became first guest editor of British Vogue