മേഗന്‍ മര്‍ക്കല്‍ ബക്കിംങ്ഹാം കൊട്ടാരത്തിലെ അംഗങ്ങള്‍ക്കും രാജകുടുംബത്തിനുമെതിരെ ഓപ്ര വിന്‍ഫ്രെ ഷോയില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെയാണ് ലോകം മുഴുവനും.  രണ്ടാമതും ഗര്‍ഭിണിയായ മേഗന്‍ മര്‍ക്കലും പ്രിന്‍സ് രാജകുമാരനും തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഓപ്ര വിന്‍ഫ്രെയുടെ ചോദ്യത്തിന് ഉത്തരമായാണ് കുട്ടിയെ പറ്റിയും ഇവര്‍ വെളിപ്പെടുത്തിയത്. 

തന്റെ മകള്‍ക്കായി കരുതി വച്ചിരിക്കുന്ന ഒരു സമ്മാനത്തെ പറ്റി മറ്റൊരു അഭിമുഖത്തില്‍ മേഗന്‍ തുറന്നു പറഞ്ഞിരുന്നു. ഒരു വിലയേറിയ വാച്ചാണ് ഈ സമ്മാനം. കാര്‍ട്ടിയറിന്റെ ഒരു ഫ്രഞ്ച് ടാങ്ക് വാച്ചാണ് അടുത്തതലമുറയ്ക്ക് നല്‍കാന്‍ മേഗന്‍ സൂക്ഷിച്ചിരിക്കുന്നത്. ഒരിക്കല്‍ ഈ വാച്ച് തന്റെ മകള്‍ക്ക് നല്‍കുമെന്നും അത് ഞങ്ങള്‍ തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ സൂചനയാണെന്നും 2015 ല്‍ ഈ വാച്ച് വാങ്ങിയ ഘട്ടത്തില്‍ മേഗന്‍ പ്രതികരിച്ചിരുന്നു. അതും ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് മുമ്പായിരുന്നു മേഗന്‍ ഈ ആഗ്രഹത്തെ പറ്റി പറഞ്ഞതും.

'ഒരു മകന്‍ പിറന്നു, ഇനി മകളും, ഞങ്ങള്‍ക്ക് മറ്റെന്ത് വേണം. ഞങ്ങള്‍ക്ക് ഒരു കുടുംബമായി കഴിഞ്ഞു.' വിന്‍ഫ്രെ ഷോയില്‍ ഹാരി രാജകുമാരന്‍ മകളുടെ വരവിനെ പറ്റി പ്രതികരിച്ചത് ഇങ്ങനെ. 

Content highlights: Meghan Markle already has a gift for unborn daughter