കുഞ്ഞുരാജകുമാരന്‍ വന്നതിന്റെ സന്തോഷത്തിലാണ് മേഗനും ഹാരിയും. ഇരുവരും ചേര്‍ന്ന് ആദ്യമായി കുഞ്ഞിനെ ലോകത്തെ കാണിച്ചു. ഹാരിയായിരുന്നു കുഞ്ഞിനെ എടുത്തത്. ഹാരിക്കൊപ്പം സന്തോഷത്തിമിര്‍പ്പില്‍ മേഗനും ഉണ്ടായിരുന്നു. കൊട്ടാരത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ കൂടാതെ തിരഞ്ഞെടുത്ത റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കുമായിരുന്നു കുഞ്ഞിനെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും അനുവാദമുണ്ടായിരുന്നത്.

Meghan and Harry beside themselves with joy as they reveal new Baby Sussex


കുഞ്ഞിനെ തന്റെ കൈകളില്‍ വച്ച് ഹാരി താലോലിക്കുന്നുണ്ടായിരുന്നു. ഹാരിയേ ചേര്‍ത്തുപിടിച്ച് കുഞ്ഞിനെ തലോടി മേഗനും ഒപ്പം നിന്നു. ഇരുവരും വളരെയധികം സന്തോഷത്തിലായിരുന്നു. വിന്‍സര്‍ കാസ്റ്റിലിലെ സെന്റ്. ജോര്‍ജ് ഹാളില്‍ വച്ചായിരുന്നു കുഞ്ഞിനൊപ്പം ഇരുവരും ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. ഇതൊരു അത്ഭുതമാണ് താന്‍ ആശ്ചര്യപ്പെട്ടുപോയെന്നും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് പേര്‍ തനിക്കൊപ്പം ഉണ്ടെന്നും മേഗന്‍ പറഞ്ഞു. മാത്രമല്ല കുഞ്ഞ് വളരെ ശാന്തസ്വഭാവക്കാരനാണെന്നാണ് മേഗന്റെ അഭിപ്രായം. 

Meghan and Harry beside themselves with joy as they reveal new Baby Sussex

കുഞ്ഞിന്റെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. മെയ് ആറിന് കാലത്ത് 5.26 നാണ് കുഞ്ഞ് ജനിച്ചത്. സാധാരണ കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനെ പൊതുസമൂഹത്തെ കാണിക്കുന്ന പതിവ് കൊട്ടാരത്തിന് ഉണ്ടായിരുന്നു. എങ്കിലും മേഗനും ഹാരിക്കും അതില്‍ താല്‍പര്യമില്ലെന്ന് മുമ്പു തന്നെ പറഞ്ഞിരുന്നു. കുഞ്ഞിന്റെയും അമ്മയുടെയും സ്വകാര്യതയെ മാനിച്ച് പ്രസവം കോട്ടേജിൽ വച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പറഞ്ഞ സമയം കഴിഞ്ഞിട്ടും കുഞ്ഞു ജനിക്കാത്തതിനെ തുടര്‍ന്ന് മേഗനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

Content Highlights: Meghan and Harry beside themselves with joy as they reveal new Baby Sussex