കതറീന കര്‍ഗ്ലാനോവയുടെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നു ഇനിയും ആരാധകര്‍ പുറത്തു വന്നിട്ടില്ല. ഇന്‍സ്റ്റ്രഗാമില്‍ റഷ്യയുടെ പുത്തന്‍ താരോദയമായിരുന്നു എകതറീന. എകതറീന പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് റഷ്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ആരാധകര്‍ ഉണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍  ഒരു ലക്ഷത്തോളം ഫോളോവേഴ്‌സ് ഇവര്‍ക്കുണ്ട്. ഇതു കൂടാതെ  ഒരു ട്രാവൽ ബ്ലോഗും എകതറീനയ്ക്കുണ്ട്. ഇതിലും നിരവധി പേര്‍ ഇവരെ പിന്തുടരുന്നുണ്ട്.  

എന്നാല്‍ എകതറീന കൊല്ലപ്പെട്ട വിവരം ഇനിയും ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. എകതറീനയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞതു പ്രകാരം അവരുടെ നെഞ്ചിലും കഴുത്തിലുമായി അഞ്ചിലധികം വെട്ടുകളുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ താരമെന്നതിനപ്പുറം ഒരു ഡോക്ടര്‍ കൂടിയായിരുന്നു ഇവര്‍. കൊല്ലപ്പെടുന്ന ദിവസം പലതവണ മാതാപിതാക്കള്‍ ഇവരെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു എങ്കിലും കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൊസ്‌ക്കോയിലെ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു സ്യൂട്ട് കെയിസിലാക്കിയ നിലയില്‍ എകതറീനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

Man confesses Instagram influencer Ekaterina Karaglanova murder

ഇവരുടെ കൊലപാതകത്തില്‍ 33 കാരനായ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നും എകതറീന തന്നെ അപമാനിക്കുകയും കാഴ്ചയില്‍ ഭംഗിയില്ലെന്ന് പറയുകയും ചെയ്തു എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് എകതറീന മരിക്കുന്ന ദിവസങ്ങളില്‍ യുവാവ് പല തവണ ഇവരുടെ ഫ്ലാറ്റില്‍ എത്തിയതായി പോലീസ് വ്യക്തമാക്കുന്നു. മാത്രമല്ല എകതറീനയ്ക്ക് ഒതു പുതിയ ബന്ധമുണ്ടായതും ഇരുവരും ഒന്നിച്ച് ഒഴിവുകാലം ചെലവഴിക്കാന്‍ തീരുമാനിച്ചതും കൊലപാതകത്തിലേയ്ക്ക് നയിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Какая же сегодня классная погода на улице! Хоть и прохладно, но уже чувствуется весна, впервые в этом году. Лично у меня на неё большие планы, среди которых и ремонт квартиры с нуля, и новые поездки, и ещё одно важное мероприятие под вопросом, о котором заранее не говорю 🤫. Также планирую продолжить осваивать косметологию 💉 и не забрасывать тренировки в зале. Нужно же в конце концов вернуть себе форму ( а для меня это по сложности примерно как ремонт 🤪). Как видите, планов не мало, так что ,весна, не подведи! 💪🏽

A post shared by Kati K. 💁🏻‍♀️ (@katti_loves_life) on

Content Highlights: Man confesses Instagram influencer Ekaterina Karaglanova murder