മാലിയ ഒബാമയും ബോയ്ഫ്രണ്ട് റോറി ഫാര്‍ക്യൂസണും കാലിഫോര്‍ണിയയിലെ ആഢംബര റിസോര്‍ട്ടില്‍ ഒഴിവു സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.കാലിഫോര്‍ണിയായിലെ ആഢംബര റിസോര്‍ട്ടായ ഓജിവാലി ഇന്നിലാണ് മാലിയയും റോറിയും ഒഴിവുസമയം ചെലവഴിക്കാന്‍ എത്തിയത്. കൂടാതെ മൂന്നു പേരുകൂടി റിസോര്‍ട്ടില്‍ ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നു. ഇത് റോറിയുടെ പിതാവ് ചാള്‍സ് ഫാര്‍ക്യൂസണും അമ്മ കാതറീനയും സഹോദരനുമാണെന്നാണ് കരുതുന്നത്.  

ഹാര്‍ഡ്‌വാഡില്‍ ഒരുമിച്ചു പഠിക്കുന്ന സമയത്താണ് മാലിയയും റോറിയും സുഹൃത്തുക്കളാകുന്നത്. ബ്രിട്ടീഷ് പൗരനാണ് റോറി.  മാലിയയുടെ നീണ്ട മുടി പണ്ടുതൊട്ടേ ഏറെ ശ്രദ്ധ നേടിരുന്നു. ജീന്‍സും നീല ടീഷര്‍ട്ടും ധരിച്ചിരുന്ന മാലിയ പതിവുപോലെ നീളമുള്ള ചുരുണ്ട മുടി അലസമായി അഴിച്ചിട്ടിരുന്നു. 

മാലിയ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇല്ലാതെയാണ് റോറിക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിച്ചത്. റോറിയുടെ മാതാപിതാക്കള്‍ക്കും സഹോദരനും മാലിയ ഭക്ഷണം വിളമ്പി നല്‍കുന്ന ചിത്രങ്ങളും ഉണ്ട്.  2017 ലായിരുന്നു മാലിയയും റോറിയും ഡേറ്റിങ്ങിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. കോളേജ് ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ ഇരുവരും ചുംബിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു ശേഷമായിരുന്നു ഇത്. ഡെയിലി മെയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

Content Highlights: Malia Obama and her long time British boyfriend enjoying brunch with his parents