ത്രയോ കാതങ്ങളകലെ അമേരിക്കന്‍ മണ്ണില്‍ നിന്ന് ആ സ്വരം കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മൃഗയയിലെ വാറുണ്ണിയുടെ കൂട്ടുകാരിയെ ഓര്‍ത്തുപോയി. ''എനിക്കും പറ്റുന്നില്ല സിനിമയിലെ ആ സുവര്‍ണ കാലം. ഇപ്പോഴും എന്റെ സിനിമകള്‍ ആളുകല്‍ കാണുന്നുവെന്നതും എന്നെ ഓര്‍ക്കുന്നുവെന്നതും തരുന്ന സന്തോഷം ചെറുതല്ല.'' സുനിത സിനിമയിലെ ആ പഴയ നിഷ്‌കളങ്ക ഗ്രാമീണ സുന്ദരിയെപ്പോലെ ചിരിച്ചു. 

അപ്പുവിന്റെ സരോജിനിയായും ജോര്‍ജുകുട്ടിയുടെ ആലീസായും വെള്ളാടിമുത്തിയായും നാട്ടുവഴികളില്‍ പാട്ടുമൂളിനടന്ന ആ പാവാടക്കാരിയെ അവര്‍ വീണ്ടും ഓര്‍ത്തെടുത്തു. കാലവും ജീവിതവും മാറിയപ്പോള്‍ അവര്‍ അമേരിക്കയിലെ സൗത്ത് കരോലിനയില്‍ വീട്ടമ്മയുടെയും നൃത്താധ്യാപികയുടെയും ഇരട്ടവേഷത്തില്‍ സന്തോഷവതിയാണ്. 

നൃത്തമാണ് എന്റെ ശ്വാസം

ഓര്‍മകള്‍ ഒരു സിനിമാറീല്‍ പോലെ 25 വര്‍ഷം കറങ്ങിപ്പോയി. സുനിത സിനിമ വിട്ടിട്ട് 25 വര്‍ഷമാകുന്നു. 'കളിവീട് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. അപ്പോഴൊക്കെ കല്യാണം കഴിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. ജീവിതം പുതിയോരു തലത്തിലേക്ക് കടക്കാന്‍ പോകുന്നതിന്റെ ത്രില്‍. സിനിമയും രാജും എന്റെ ജീവിതത്തിലേക്ക്് കടന്നു വരുന്നത് ഒരേ സമയത്താണ്. അദ്ദേഹത്തിന്റെ അമ്മ എന്റെ മ്യൂസിക് ടീച്ചറായിരുന്നു. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു. വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു. സിനിമയില്‍ കണ്ട കഥാപാത്രങ്ങള്‍ പോലെ രാജിന് ഞാനൊരു പാവവും ലോലയുമായ ഭാര്യയാണ്..'സുനിത ആ തമാശയോര്‍ത്ത് ചിരിക്കുന്നു. 

Women
ഗൃഹലക്ഷ്മി വാങ്ങാം

അമേരിക്കന്‍ ജീവിതം അവരെ നന്നായി പാകപ്പെടുത്തിയിരിക്കുന്നു. ' യു.എസില്‍ സെറ്റിലായപ്പോള്‍ തന്നെ ഞാന്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങി. നൃത്ത്യാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ്. വഴുവൂര്‍ സ്റ്റൈലിലുള്ള ഭരതനാട്യമാണ് ഞാന്‍ പഠിപ്പിക്കുന്നത്. നാല് വയസ്സുമുതല്‍ 68 വയസ്സുവരെയുള്ളവര്‍ എന്റെ വിദ്യാര്‍ത്ഥികളാണ്. ഭംഗിയായി നൃത്തം ചെയ്യണമെന്നുള്ളതുകൊണ്ട് ഫിറ്റ്‌നസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്.' നൃത്തത്തിലേക്ക് ചാഞ്ഞ മനസ്സിനെ സുനിത വെളിപ്പെടുത്തി.

ജയറാം എന്ന സുഹൃത്ത്

അന്നും ഇന്നും നടി ചിത്രയുമായി നല്ല അടുപ്പമുണ്ട്. പിന്നെ മേനക, നളിനി, സുചിത്ര.. ഇവരൊക്കെ ഇപ്പോഴും സുഹൃത്തുക്കളായിട്ടുണ്ട്. തുടക്കകാലത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു. മമ്മൂക്ക വളരെ പ്രൊഫഷണലാണ്. മോഹന്‍ലാല്‍ സൗമ്യനാണ്. വാം പേഴ്‌സണാലിറ്റി. മറ്റുള്ളവരെ എങ്ങനെ കെയര്‍ ചെയ്യണമെന്ന്  പഠിപ്പിച്ചത് സുരേഷ് ഗോപിയാണ്. ജയറാം നല്ലൊരു സുഹൃത്താണ്. സിനിമയിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ്. 

നടി സുനിതയുടെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content highlights: malayalam Actress Sunitha open up about her life, dreams and memories in acting life