പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടുന്ന, നോബല്‍ സമ്മാന ജേതാവ് 20കാരിയായ മലാല ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായി പോകാനുള്ള ഒരുക്കത്തിലാണ്.  യാത്രക്കായുള്ള തയ്യാറെടുപ്പ് തുടങ്ങിയത് മലാല തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഹെല്‍പ്പ് മലാല പാക്ക് (HelpMalalaPack)എന്നൊരു ഹാഷ് ടാഗ് ഇടാനും മലാല മറന്നില്ല. 

താന്‍ ബാഗ് പാക്ക് ചെയ്യാന്‍ ആരംഭിച്ചുവെന്നും എന്തെങ്കിലും ഉപദേശങ്ങളോ, നിര്‍ദേശങ്ങളോ നല്‍കാനുണ്ടോ എന്നും ചോദിച്ചുള്ള മലാലയുടെ ട്വീറ്റ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത മട്ടാണ്. മലാലയുടെ ട്വീറ്റുകള്‍ക്ക് നിരവധി പേരാണ് മറുപടി അയച്ചിരിക്കുന്നത്. 

സ്‌കൂളില്‍ പോയ മലാലയെ താലിബാന്‍ ആക്രമിച്ചതോടെയാണ്  മലാല ലോകത്തിന്റെ പ്രിയങ്കരിയാക്കുന്നത്. വെടിയുണ്ടകളെയും മരണത്തെയും തോല്‍പ്പിച്ച ഈ പെണ്‍കുട്ടി പിന്നീട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി നിലകൊണ്ടു.