ഫിറ്റ്‌നസിന്റെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. വര്‍ക്കൗട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാനും താരം മറക്കാറില്ല. സ്വകാര്യ ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്റ്റീരിയോടൈപ്പുകളെ ഗൗനിക്കാത്ത താരത്തിന്റെ പുതിയൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

മാലദ്വീപിലെ വെക്കേഷന്റെ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലൈക പങ്കുവച്ചിരുന്നു. അതിലൊന്നില്‍ ഷോര്‍ട്ട് പാന്റ്‌സും അതിനു ചേരുന്ന ഓഫ് ഷോള്‍ഡര്‍ ടോപ്പുമാണ് താരം ധരിച്ചത്. ചിത്രത്തില്‍ പലരും ശ്രദ്ധിച്ചതാകട്ടെ മലൈകയുടെ സ്‌ട്രെച്ച് മാര്‍ക്കും. സെല്‍ഫി പോലും എഡിറ്റ് ചെയ്ത പങ്കുവെക്കുന്ന താരങ്ങളുള്ള ഇക്കാലത്ത് മലൈകയുടെ തന്റേടത്തെ പുകഴ്ത്തിയവരും ഒപ്പം സ്‌ട്രെച്ച് മാര്‍ക്ക് മറയ്ക്കാതെ ചിത്രത്തിനു പോസ് ചെയ്തതിനെ കളിയാക്കിയവരും ഉണ്ട്. 

ശരീരം എങ്ങനെയാണോ അതിനെ അപ്രകാരം തന്നെ പകര്‍ത്താന്‍ കാണിച്ച ആത്മവിശ്വാസം അഭിനന്ദിക്കേണ്ടതാണെന്നും മലൈക ഒരു കുഞ്ഞിന്  ജന്മം നല്‍കിയിട്ടുള്ള നാല്‍പ്പത്തിയഞ്ചുകാരിയാണ് ഇപ്പോള്‍ അവരുടെ സ്‌ട്രെച്ച് മാര്‍ക്കിനെക്കുറിച്ച് സംസാരിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും സ്‌ട്രെച്ച് മാര്‍ക്ക് സ്വാഭാവികമാണ് അതില്‍ നാണിക്കാന്‍ എന്താണുള്ളതെന്നും പോകുന്നു കമന്റുകള്‍. 

 
 
 
 
 
 
 
 
 
 
 
 
 

Au revoir @niyamamaldives #iloveumaldives♥️

A post shared by Malaika Arora (@malaikaaroraofficial) on

നടന്‍ അര്‍ജുന്‍ കപൂറുമായി താരം വൈകാതെ വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ ആണ് മലൈകയുടെ മുന്‍ ഭര്‍ത്താവ്.

Content Highlights: malaika arora stretch marks photo goes viral