ടുത്തിടെയാണ് ബോളിവുഡ് നടി മലൈക അറോറ തനിക്ക് കോവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തുവിട്ടത്. നിലവിൽ സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നും മലൈക പറഞ്ഞിരുന്നു. ഇപ്പോഴിതാ കോവിഡ് വാക്സിൻ സംബന്ധിച്ച് മലൈക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച സ്റ്റോറി വൈറലാവുകയാണ്.

ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ് വാക്സിനായി കാത്തിരിക്കുന്നതിനിടയിലാണ് കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്ന മലൈകയും വാക്സിന്റെ കാത്തിരിപ്പിനെക്കുറിച്ച് പങ്കുവെക്കുന്നത്. ആരെങ്കിലും പെട്ടെന്ന് കോവിഡ് 19 വാക്സിൻ കണ്ടുപിടിക്കൂ, അതല്ലെങ്കിൽ യുവത്വം പാഴായിപ്പോകും- എന്നാണ് മലൈക കുറിച്ചത്. ചിരിക്കുന്ന കാർട്ടൂൺ ഫേസ് സഹിതമാണ് മലൈക പോസ്റ്റ് ചെയ്തത്. 

ബിടൗൺ താരവും കാമുകനുമായ അർജുൻ കപൂറിന് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് മലൈകയും കോവിഡ് വിവരം പോസ്റ്റ് ചെയ്യുന്നത്. തനിക്ക് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നുവെന്നും മലൈക കുറിച്ചിരുന്നു. 

malaika

ഇതിനിടയിൽ മലൈക ഔദ്യോ​ഗികമായി കോവിഡ് ഫലം പുറത്തുവിടുന്നതിന് മുമ്പുതന്നെ റിസൽട്ട് സമൂ​ഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ താരത്തിന്റെ സഹോദരി അമൃത അറോറയും രം​ഗത്തെത്തിയിരുന്നു. മലൈകയുടെ കോവിഡ് റിസൽട്ട് ചർച്ചയാക്കി, എവിടെ നിന്ന് എങ്ങനെ കിട്ടിയെന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ കിട്ടുന്ന ആനന്ദമെന്താണെന്നാണ് അമൃത ചോദിച്ചത്. മലൈക ഇത് അർഹിക്കുന്നതാണെന്ന് പറയുന്നവരുടെ മനോഭാവം എന്താണെന്നും അമൃത കുറിച്ചിരുന്നു. 

Content Highlights: Malaika Arora post on covid vaccine