ഹോദരങ്ങളെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരാത്തവരുണ്ട്. ബോളിവു‍ഡ് നടി മലൈക അറോറയ്ക്കും തന്റെ സഹോദരി അമൃത അറോറയെക്കുറിച്ചു പറയുമ്പോൾ നൂറുനാവാണ്. അമൃത തനിക്ക് സഹോദരിയേക്കാളുപരി മകളെപ്പോലെയാണെന്നും മലൈക പറയുന്നു. കുട്ടിക്കാലത്ത് അമൃതയ്ക്കു വേണ്ടി താൻ അമ്മയെപ്പോലെ നിന്ന ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് മലൈക. 

മലയാളിയായ ജോയ്സ് പോളികാർപ്പ്- പഞ്ചാബ് സ്വദേശിയായ അനിൽ അറോറ ദമ്പതികളുടെ മക്കളാണ് മലായ്കയും അമൃതയും

അമ്മ ജോലിക്കു പോകുമ്പോൾ സഹോദരിയെ നോക്കിയിരുന്നത് താനാണെന്നു പറയുകയാണ് മലൈക. അമൃതയ്ക്ക് ഭക്ഷണം കൊടുത്തിരുന്നതും സ്കൂളിലേക്ക് പോകാൻ തയ്യാറാക്കിയിരുന്നതും അവൾക്കു വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തിരുന്നതും താനാണ്. സ്കൂളിൽ വച്ച് വാഷ്റൂമിൽ പോകുമ്പോൾ പോലും അവൾക്കരികിൽ താനുണ്ടാകും. എല്ലാ അർഥത്തിലും അമൃത തനിക്ക് മകളെപ്പോലെയായിരുന്നെന്നും മലൈക. 

അന്നത്തെ ആ കൊച്ചനുജത്തി ഇന്ന് വളർന്നുവലുതായി തന്നെ ഉപദേശിക്കാൻ വരെ പ്രാപ്തയായെന്നും മലൈക. അവൾക്ക് മക്കളായി, എന്റെ മൂത്ത സഹോദരിയെന്ന പോലെയാണ് പലപ്പോഴും പെരുമാറുന്നത്. ശക്തമായ ബന്ധമാണ് തങ്ങൾ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്നും മലൈക പറയുന്നു. 

ഇങ്ങനെയൊക്കെയാണെങ്കിലും മറ്റെല്ലാവരെയുംപോലെ അമൃതയുമായി താൻ വഴക്കടിക്കാറുണ്ടെന്നും മലൈക പറയുന്നുണ്ട്. പരസ്പരം പിണങ്ങി നാളുകളോളം മിണ്ടാതിരിക്കും. എങ്കിലും ആദ്യം ക്ഷമ പറഞ്ഞ് അരികിൽ എത്തുന്നതും മലൈകയായിരിക്കും. തെറ്റ് തന്റെ വശത്താണെങ്കിൽപ്പോലും അമൃത അക്കാര്യത്തിൽ വാശി കാണിക്കാറില്ലെന്നും മലൈക പറയുന്നു. 

Content Highlights: Malaika Arora about sister Amrita Arora