പ്രശസ്ത അമേരിക്കൻ ​ഗായിക മഡോണയുടെ ​ഗ്ലാമറസ്  ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാവുകയാണ്. ശക്തമായ ക്യാപ്ഷൻ പങ്കുവെച്ചാണ് മഡോണ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊന്നുമല്ല താക്കീതോ അറിയിപ്പോ യാതൊന്നും നൽകാതെ താൻ നേരത്തേ പങ്കുവെച്ച ചിത്രം ന​ഗ്നതാ പ്രദർശനമെന്നാരോപിച്ച് ഇൻസ്റ്റ​ഗ്രാം നീക്കം ചെയ്തതിന് മറുപടിയായാണ് മഡോണ ​ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ചത്. 

ഇൻസ്റ്റ​ഗ്രാം നീക്കം ചെയ്ത ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ തന്നെയാണ് അറുപത്തിമൂന്നുകാരിയായ മഡോണ വീണ്ടും പങ്കുവെച്ചത്. കറുത്ത നിറത്തിലുള്ള കട്ട് ഔട്ട് ബ്രാ ധരിച്ചു നിൽ‌ക്കുന്ന മഡോണയാണ് ചിത്രങ്ങളിലുള്ളത്. താൻ വീണ്ടും ഇത്തരം ചിത്രം പങ്കുവെക്കാനിടയായ സാഹചര്യം ശക്തമായ ഭാഷയിലൂടെ കുറിക്കുകയും ചെയ്തു മഡോണ. 

മുന്നറിയിപ്പോ താക്കീതോ നൽകാതെ ഇൻസ്റ്റ​ഗ്രാം നീക്കം ചെയ്ത ചിത്രങ്ങൾ വീണ്ടും ഇവിടെ പങ്കുവെക്കുകയാണ് എന്നു പറഞ്ഞാണ് മഡോണ കുറിപ്പ് ആരംഭിക്കുന്നത്. 'ചിത്രങ്ങളിൽ നിപ്പിളിന്റെ ചെറിയ ഭാ​ഗം കാണുന്നുവെന്ന വിശദീകരണമാണ് അവര്‍ തന്റെ മാനേജ്മെന്റിന് നൽകിയത്. സ്ത്രീയുടെ ശരീരത്തിന്റെ ഓരോ ഇഞ്ചും പ്രദർശിപ്പിക്കാം, പക്ഷേ നിപ്പിൾ കാണിച്ചുകൂടാ എന്നു കരുതുന്ന സംസ്കാരത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് എന്നെ അതിശയിപ്പിക്കുന്നു.' -മഡോണ കുറിക്കുന്നു

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madonna (@madonna)


‌'സ്ത്രീയുടെ ശരീരത്തിലെ ഒരേയൊരു ഭാ​ഗം മാത്രം ലൈം​ഗികവൽക്കരിക്കപ്പെടുന്നതു പോലെയാണിത്. പുരുഷന്റെ നിപ്പിൾ ലൈം​ഗിക ചോദന ഉണർത്തുന്നില്ലേ? എവിടെയും സെൻസർ ചെയ്യപ്പെടാത്ത സ്ത്രീയുടെ പിൻഭാ​ഗത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?'

നാല് ദശാബ്ദക്കാലത്തെ സെൻസർഷിപ്പിലൂടെയും ലിം​ഗവിവേചനത്തിലൂടെയും തലമുറ വിവേചനത്തിലൂടെയുമെല്ലാം കടന്നുപോകുമ്പോഴും മാനസിക സ്വാസ്ഥ്യം നിലനിര്‍ത്താന്‍ തനിക്ക് സാധിച്ചുവെന്നും മഡോണ കുറിക്കുന്നുണ്ട്. 

Content Highlights: madonna photo shoot,  madonna instagram pics, censorship and nudity policy