ടക്കു കിഴക്കന്‍ ഇന്ത്യയുടെ പരമ്പരാഗത രുചിഭേദങ്ങള്‍ കൊണ്ട് ബെല്‍ജിയത്തിന്റെ മനം കവരുകയാണ് ലുലു ഫേഗയെന്ന മണിപ്പുര്‍കാരി.

lulu 2
ലുലുവിന്റെ ഫുഡ് ട്രക്ക്

ലുലുസ് ട്രൈബല്‍ കിച്ചന്‍ എന്നു പേരിട്ടിരിക്കുന്ന ഓറഞ്ച് നിറത്തിലുള്ള ഫുഡ് ട്രക്കിലാണ് രുചിയുടെ കലവറയുമായി ലുലു ബെല്‍ജിയന്‍ നിരത്തുകളെ കീഴടക്കുന്നത്. മണിപ്പുറിന്റെ തലസ്ഥാനമായ ഇംഫാലിലെ നൈകാലോങ്ങാണ് ലുലുവിന്റെ സ്വദേശം. റോങ്‌മെയി നാഗാ ഗോത്രക്കാരിയാണ് ഇവര്‍.

lulu 3

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ വിഭവങ്ങള്‍ ലഭിക്കുമെങ്കിലും വടക്കു കിഴക്കന്‍ ഇന്ത്യയിലെ വിഭവങ്ങള്‍ക്കാണ് ലുലുവിന്റെ ഫുഡ് ട്രക്കില്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത്. ഭര്‍ത്താവ് ബോബ് സ്റ്റാലുമൊത്താണ് ലുലുവിന്റെ ഫുഡ് ട്രക്കിന്റെ രുചി പര്യടനം.

lulu 4

വടക്കു കിഴക്കന്‍ വിഭവങ്ങളായ ഉട്ടി, ചില്ലി പോര്‍ക്ക്, ഫാന്താവു ഗാന്‍ തുടങ്ങിയവ ലുലുവിന്റെ ഫുഡ് ട്രക്കില്‍ ലഭിക്കും. തനത് ഇന്ത്യന്‍ രുചികളെ പരിചയപ്പെടുത്തുന്നതു കൊണ്ടാകാം ബാക്ക് ടു ദ റൂട്ട്‌സ് എന്ന പരസ്യവാചകവും ലുലുവിന്റെ ട്രക്കില്‍ കാണാം.

ഫോട്ടോ: ഫേസ്ബുക്ക്/ ലുലുസ് ട്രൈബല്‍ കിച്ചണ്‍.