വേദിയില്‍ സംഘനൃത്തം തകര്‍ത്തു നടക്കുന്നതിനിടെ സംഘത്തിലെ ഒരാള്‍ അതിനിടയിലിരുന്ന് തന്നെ ഉറങ്ങിയാലോ? ചൈനയിലെ ഒരു നൃത്തപരിപാടിയ്ക്കിടെ സ്റ്റേജിലിരുന്ന് ഉറങ്ങുന്ന കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കുറച്ച് കൊച്ചുപെണ്‍കുട്ടികള്‍ പിങ്ക് നിറമുള്ള ഡ്രെസ്സും മനോഹരമായ മേക്കപ്പുമെല്ലാം അണിഞ്ഞ് നൃത്തം ചെയ്യുന്നതാണ് രംഗം. ഇതിനിടയിലാണ് സംഘത്തിലെ ഒരു പെണ്‍കുട്ടി ഉറങ്ങിപോകുന്നത്. ഒപ്പമുള്ള ഡാന്‍സിങ് പാര്‍ട്ണര്‍ അവളെ പലതവണ ഉണര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് കണ്ട് സദസ്സിലുള്ളവര്‍ ചിരിക്കുന്നതും ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നതുമെല്ലാം വീഡിയോയിലുണ്ട്.

സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റാണ് ഈ രസകരമായ വീഡിയോയും വാര്‍ത്തയും പുറത്തുവിട്ടത്. ഉച്ചസമയത്തെ ഉറക്കം ഡാന്‍സ് പ്രാക്ടീസ് കാരണം നഷ്ടമായതാണ് പെണ്‍കുട്ടിയെ പെര്‍ഫോമന്‍സിനിടെ ഉറക്കികളഞ്ഞതെന്നാണ് വീഡിയോ കണ്ട പലരുടയും കമന്റുകള്‍. നാല് ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

Content Highlights: Little girl in China sleep during dance performance viral video