ഭിത്തിയിലൂടെ നിഷ്പ്രയാസം കയറി മേല്‍ക്കൂരയ്ക്ക് സമീപമെത്തുന്ന കൊച്ചുപെണ്‍കുട്ടിയുടെ പുറകെയാണ് കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയ. മറ്റു സഹായങ്ങളൊന്നുമില്ലാതെ കൈകളും കാലുകളുമുപയോഗിച്ച് ഈ പെണ്‍കുട്ടി ഭിത്തിയില്‍ കയറി മുകളിലേക്ക് നീങ്ങുന്നതിന്റെ വീഡിയോയാണ്  വൈറലായിരിക്കുന്നത്. ഏകദേശം 5.96 ലക്ഷം പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

മുറിയുടെ മൂലയില്‍ നില്‍ക്കുന്ന പെണ്‍കുട്ടി ഭിത്തിയിലൂടെ കയറുന്നതിന്റെ 55 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ട്വിറ്ററില്‍ 'ഫണ്‍ വൈറല്‍ വീഡിയോസ്' എന്ന പേജില്‍ പങ്കുവെച്ചിരിക്കുന്നത്. സ്‌പൈഡര്‍മാന്റെ മകളെന്നാണ് പെണ്‍കുട്ടിയെ വീഡിയോയുടെ ക്യാപ്ഷനില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ട്വിറ്ററില്‍ ലഭിച്ചത്.

Content highlights: little girl climbs wall effortlessly viral video leaves internet shocked