മൂഹമാധ്യമത്തില്‍ ഏറെ ആരാധകരുള്ള താരമാണ് മോഡലും ബിസിനസുകാരിയും ടിവി താരവുമായ കെയ്‌ലി ജെന്നര്‍. ഇപ്പോഴിതാ താരത്തിന്റെ ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ‌ വൈറലാവുകയാണ്. 'രക്ത'ത്തിൽ കുളിച്ചിരിക്കുന്ന കെയ്ലിയുടെ ചിത്രങ്ങൾക്ക് കീഴെ നിരവധി പേരാണ് വിമർശനങ്ങളുമായെത്തുന്നത്. 

ഇൻസ്റ്റ​ഗ്രാമിലൂടെ പുതിയ ബ്രാൻഡിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കെയ്ലി പങ്കുവച്ച ചിത്രങ്ങളാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. രക്തം പൂശിയതിനു സമാനമായി ന​ഗ്നയായി ഇരിക്കുന്ന കെയ്ലിയുടെ ചിത്രങ്ങളാണവ. എന്നാൽ ഇവ അനുചിതമായിപ്പോയെന്നാണ് ഭൂരിഭാ​ഗം പേരുടെയും കമന്റുകൾ. 

രക്തത്തിന് സമാനമായ ചായം ശരീരത്തിൽ പൂശിയിരിക്കുന്ന കെയ്ലിയാണ് ചിത്രങ്ങളിലുള്ളത്. മുഖമൊഴികെ ബാക്കിയുള്ള ശരീരഭാ​ഗങ്ങളിൽ രക്തനിറം കാണാം. ചിത്രങ്ങൾ കാഴ്ചക്കാരെ അസ്വസ്ഥത ഉളവാക്കുന്നതാണ് എന്നാണ് നിരവധി പേർ കമന്റ് ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kylie 🤍 (@kyliejenner)

ഇതെങ്ങനെ സെക്സിയായി കാണാനാവും എന്നും രക്തവും അതിനു സമാനമായ ചിത്രങ്ങളുമൊക്കെ പങ്കുവെക്കുമ്പോൾ ലോലഹൃദയക്കാരെ പരി​ഗണിക്കുകയോ അതല്ലെങ്കിൽ ചിത്രത്തിനൊപ്പം മുന്നറിയിപ്പെങ്കിലും നൽകേണ്ടതാണെന്നും പറയുന്നവരുണ്ട്. 

ഫോബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം 2020ല്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിട്ടുള്ള താരമായിരുന്നു കെയ്‌ലി. 590 മില്യണ്‍ ഡോളറായിരുന്നു കെയ്ലിയുടെ ആ വർഷത്തെ വരുമാനം. 

Content Highlights: Kylie Jenner poses completely nude covered in blood for photoshoot.