മോഡലിങ് തുടങ്ങിയ ആദ്യകാലങ്ങളില്‍ താന്‍ വളരെ കഷ്ടപ്പെട്ടിരുന്നതായി തുറന്നു പറഞ്ഞ് ബോളിവുഡ് താരം കൃതി സനോണ്‍. ഇരുപതോളം മോഡലുകളുടെ മുന്നില്‍ നിന്ന് ഒരു കൊറിയോഗ്രാഫര്‍ തന്നെ ക്രൂരമായി ശകാരിച്ചെന്നാണ് കൃതി തുറന്നു പറയുന്നത്. 

ബ്രൂട്ട് ഇന്ത്യക്ക് നല്‍കി അഭിമുഖത്തിലാണ് കൃതിയുടെ ഈ വെളിപ്പെടുത്തല്‍. ' എന്റെ ആദ്യത്തെ റാംപ് ഷോയുടെ സമയത്താണ് സംഭവം. എവിടെയൊക്കെയോ ഞാന്‍ ചുവടുകള്‍ തെറ്റിച്ചിരുന്നു. അതോടെ കൊറിയോഗ്രാഫര്‍ എന്നോട് വളരെ രൂക്ഷമായാണ് പെരുമാറിയത്. 20 ഓളം മോഡലുകളുടെ മുന്നില്‍ നിന്ന് അവര്‍ അലറിവിളിക്കുകയായിരുന്നു. അക്കാലത്ത് എന്നോട് ആരെങ്കിലും ദേഷ്യപെട്ടാല്‍ ഞാന്‍ കരഞ്ഞുതുടങ്ങുമായിരുന്നു.' താരം തുടരുന്നു

'അന്ന് തിരിച്ച് വീട്ടിലേക്ക് പോകാന്‍ ഒരു ഓട്ടോയില്‍ കയറിയിരുന്ന് കരച്ചിലടക്കാന്‍ പാടുപെട്ടത് ഇന്നും ഓര്‍മ്മയിലുണ്ട്. വീട്ടിലെത്തി അമ്മയുടെ അടുത്തും ഞാന്‍ കരഞ്ഞു. എന്നാല്‍ അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ഈ മേഖല നിനക്കു പറ്റുന്നതാണെന്ന് തോന്നുന്നില്ല. കുറച്ചുകൂടി മനക്കരുത്ത് വേണം. ഇപ്പോഴുള്ള നിന്നേക്കാള്‍ ആത്മവിശവാസവും മനക്കരുത്തും ഉള്ളയാള്‍ക്കേ അതിന് പറ്റൂ. അന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത് കൂടുതല്‍ ആത്മവിശ്വാസത്തോടെ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി.' കൃതി പറയുന്നു.

Content Highlights: Kriti Sanon was insulted by a choreographer during her modelling days