നുണക്കുഴിയും കുസൃതി ചിരിയുമുള്ള പ്രീതിസിന്റയെ സിനിമ പ്രേമികള്‍ മറക്കില്ല. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രീതി വീട്ടില്‍ തയ്യാറാക്കിയ പച്ചക്കറി തോട്ടമാണ് ആരാധകരുടെ ഹൃദയം കവര്‍ന്നത്. നടി തന്നെയാണ് പച്ചക്കറി തോട്ടത്തിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞ വര്‍ഷം ചെറിയ രീതിയില്‍ തുടങ്ങിയ കൃഷി ഇന്ന് വലിയ രീതിയില്‍ എത്തിയിരിക്കുകയാണ്. സ്‌ട്രോബറി, ഓറഞ്ച്, പീച്ച്, പേരക്ക,തക്കാളി, പുതിന, മല്ലി, നാരങ്ങ തുടങ്ങി നിരവധിയിനം ചെടികളെ ഇവിടെ പരിപാലിക്കുന്നു. പ്രീതിയുടെ അമ്മയുടെ പിന്തുണയെ കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ വീട്ടില്‍ കൃഷി ചെയ്യാനും താരം ഉപദേശിക്കുന്നുണ്ട്.

വീട്ടില്‍ വളര്‍ന്ന സ്‌ട്രോബറി പറിച്ചെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അമ്മ നട്ടതാണ് ഈ ചെടിയെന്ന് താരം പറയുന്നു. നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തു .

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Preity G Zinta (@realpz)

Content Highlights: Kitchen garden of Preity Zinta