ബ്രിട്ടീഷ് സൂപ്പര്‍ മോഡലും സംരംഭകയുമായ കേറ്റ് മോസിന്റെ മകള്‍ ലിലാ മോസ് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മിലാന്‍ ഫാഷന്‍ വീക്കില്‍ പത്തൊമ്പതുകാരിയായ ലിലയും ചുവടുവച്ചിരുന്നു. ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ച് ലില റാംപില്‍ പ്രത്യക്ഷപ്പെട്ടതാണ് ചിത്രങ്ങള്‍ വൈറലാകാന്‍ കാരണം.

ടൈപ് 1 ഡയബറ്റിക് സ്ഥിരീകരിച്ചിട്ടുള്ള ലില ഒംനിപോഡ്( വയർലെസ് ഇന്‍സുലിന്‍ മാനേജ്‌മെന്റ് സിസ്റ്റം) ഘടിപ്പിച്ചാണ് വേദിയിലെത്തിയത്. ഇടത്തേ തുടയില്‍ ഇന്‍സുലിന്‍ പമ്പുമായി വേദിയില്‍ പ്രത്യക്ഷപ്പെട്ട ലിലയെ പ്രശംസിച്ച് നിരവധി പേരാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. അഭിമാനത്തോടെ ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ചതിന് നന്ദി എന്നു പറഞ്ഞാണ് പലരും ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lila Grace (@lilamoss)

പാന്‍ക്രിയാസ് ഇന്‍സുലിന്‍ കുറച്ച് ഉത്പാദിപ്പിക്കുകയോ അതല്ലെങ്കില്‍ തീരെ ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ടൈപ് 1 ഡയബറ്റിസ്. ടൈപ് 1 ഡയബറ്റിസ് സ്ഥിരീകരിച്ചവരില്‍ പലരും ശരീരത്തിൽ ഘടിപ്പിക്കുന്ന ഇന്‍സുലിന്‍ പമ്പുകള്‍ ഉപയോഗിക്കാറുണ്ട്. 

പേജറിന്റെ വലിപ്പത്തിലുള്ള ഉപകരണമാണ് ഇന്‍സുലിന്‍ പമ്പ്. പമ്പിനുള്ളില്‍ ഉള്ള റിസര്‍വോയറിലേക്ക് ഇന്‍സുലിന്‍ നിറയ്ക്കുന്നു. ഈ റിസര്‍വോയര്‍ ഒരു നേര്‍ത്ത കുഴലിലൂടെ ഉദരഭാഗത്തോ തുടയിലോ ഘടിപ്പിക്കുന്നു. പ്രോഗ്രാം ചെയ്യുന്ന അളവിലുള്ള ഇന്‍സുലിന്‍ തുടര്‍ച്ചയായി പമ്പ് ശരീരത്തിന് നല്‍കും.

Content Highlights: Kate Moss’ daughter Lila praised for walking the Milan runway wearing insulin pump