ഏറെ ആരാധകരുള്ള ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളാണ് വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ടണും. കുടുംബം ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇവര്‍ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. 

ക്രിസ്മസ് ദിനത്തില്‍ കേറ്റ് മിഡില്‍ടണ്‍ പിയാനോ വായിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ അബ്ബെയിലെ ചാപ്റ്റര്‍ ഹൗസിലാണ് കേറ്റ് പിയാനോയില്‍ അരങ്ങേറ്റം കുറിച്ചത്. ടോം വോക്കറിന്റെ ഗാനത്തിനൊപ്പമാണ് കേറ്റ് പിയാനോ വായിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. വീഡിയോയുടെ പൂര്‍ണരൂപം യൂട്യൂബിലും പങ്കുവെച്ചിട്ടുണ്ട്. 

കോവിഡിനെത്തുടര്‍ന്ന് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയവര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. 18 മാസത്തോളമായി കോവിഡ് മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ജനങ്ങള്‍ക്കു സമര്‍പ്പിക്കുകയാണ് ഈ ഗാനമെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് രാജകുടുംബം വ്യക്തമാക്കി. 

Content highlights: kate middleton palys piano at westminister abbey viral video, debut in piano, christmas carol song