രീന കപൂറിന്റെ മകന്‍ തൈമൂര്‍ മാത്രമല്ല പട്ടൗഡി ഫാമിലിയിലെ ന്യൂ ജനറേഷന്‍ താരങ്ങള്‍. തൈമൂറിന്റെ കസിനും സോഹ അലി ഖാന്റെ മകളുമായ ഇനായ കെമ്മുവും സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫോളോവേഴ്‌സില്‍ മുന്നില്‍ തന്നെയാണ്. ഇനായ വരച്ച ഫാമിലി ട്രീയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാ വിഷയം. കരീനയാണ് ഈ ഫാമിലി ട്രീയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

“My beautiful niece #FamilyForever  എന്നാണ് ഇനായ ചാര്‍ട്ട് ഉയര്‍ത്തി കാട്ടുന്ന ചിത്രം പങ്കുവച്ചുകൊണ്ട് കരീന കുറിച്ചത്.  

ഇനായയുടെ ഫാമിലി ട്രീയില്‍ സെയ്ഫ് അലി ഖാനൊപ്പം കരീനയുടെ ചിത്രമുണ്ട്. അമ്മയുടെ കുടുംബത്തിലെ പ്രധാനപ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്താന്‍ ഇനായ മറന്നിട്ടില്ല. അമ്മയുടെ അമ്മയായ ഷര്‍മിള ടാഗോര്‍,  അന്തരിച്ച മുത്തശ്ശന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി, ഇനായയുടെ മറ്റ് കസിന്‍സായ സാറ അലി ഖാന്‍, ഇബ്രാഹിം, തൈമൂര്‍... എന്നിവരും ഫാമിലി ട്രീയുടെ ഭാഗമായുണ്ട്. ഇവര്‍ക്കെല്ലാം ഒപ്പം സോഹയുടെ സഹോദരി സാബാ അലി ഖാനും ചിത്രത്തിലുണ്ട്.

അഞ്ച് ലക്ഷത്തിലധികം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ക്യൂട്ട് എന്നാണ് പോസ്റ്റിന് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. 

ഇനായ ചെയ്ത ഫാമിലി ട്രീ മാത്രമായിരുന്നില്ല വൈറല്‍. ഏപ്രിലില്‍ അച്ഛന്‍ കുനാല്‍ കെമ്മുവിന്റെ പിറന്നാളിന് ഒരു ഹാന്‍ഡ്‌മേഡ് ബര്‍ത്ത് ഡേ കാര്‍ഡും ഇനായ തയ്യാറാക്കിയിരുന്നു. ബെസ്റ്റ് ഗിഫ്റ്റ് എന്നാണ് അന്ന് സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിച്ചത്.

Content Highlights: Kareena shared an adorable picture of Soha Ali Khan’s daughter Inaaya showing a handmade family chart