ബോളിവുഡ് ബ്യൂട്ടി കരീന ഫിറ്റ്‌നെസ് ഫ്രീക്കുകളുടെ ഇഷ്ടതാരമാണ് എന്നും. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്ക് വേണ്ടി ധാരാളം ഫിറ്റ്‌നെസ് ഗോളുകളും താരം നല്‍കാറുണ്ട്.

കരീനയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍. പോസ്റ്റ് വര്‍ക്കൗട്ടിന്റെ ചിത്രമാണ് കരീന പങ്കുവച്ചിരിക്കുന്നത്. കലോറികളൊക്കെ എരിച്ചുകളയാന്‍ നന്നായി വര്‍ക്കൗട്ട് ചെയ്യണമെന്ന് ആരാധകരെ ഓര്‍മിപ്പിക്കുകയാണ് താരം. 

 
 
 
 
 
 
 
 
 
 
 
 
 

Dear fat, prepare to die... .Xoxo, me. 🤣

A post shared by Kareena Kapoor Khan (@kareenakapoorkhan) on

'Dear fat, prepare to die...Xoxo, me' എന്നാണ് ചിത്രത്തിന് കരീനയുടെ ക്യാപ്ഷന്‍. വര്‍ക്ക് ഔട്ട് ചെയ്യുന്നവര്‍ക്ക് വേണ്ട ശരിയായ ആറ്റിറ്റിയൂഡ് ഇതാണെന്ന് സൂചിപ്പിക്കുന്നതാണ് കരീനയുടെ ഭാവം. ആറുലക്ഷത്തില്‍പരം ലൈക്കുകളും 3699 കമന്റുകളും പോസ്റ്റിന് കിട്ടിക്കഴിഞ്ഞു. നടി സോനം കപൂറും കരീനയുടെ സ്റ്റൈലിസ്റ്റ് താനിയ ഗവ്രിയും താരത്തെ അഭിനന്ദിച്ച് കമന്റ് നല്‍കിയിട്ടുണ്ട്. 

കരീന ആദ്യമായല്ല ഫിറ്റ്‌നെസ് ഗോള്‍ പോസ്റ്റുകള്‍ ഇടുന്നത്. മുമ്പ് സൂര്യ നമസ്‌കാരം ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു.

Content highlights: Kareena Kapoor's recent Instagram post is What Kareena Kapoor Does To Burn Fat