ന്നത്തേയുംപോലെ ​ഗർ‌ഭകാലത്തും സജീവമായി കരിയറിൽ നിലനിന്ന താരമാണ് ബോളിവു‍ഡ് നടി കരീന കപൂർ. ആദ്യത്തെ പുത്രൻ തൈമുറിനെ ​ഗർഭം ധരിച്ചിരുന്ന സമയത്തും ഷൂട്ടുകളിലും റാംപുകളിലും കരീന സജീവമായിരുന്നു. രണ്ടാമത്തെ കൺമണിയെ ​ഗർഭം ധരിച്ചിരിക്കുന്ന മഹാമാരിക്കാലത്തും താരം ഷൂട്ടിങ് സെറ്റുകളിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ ​ഗർഭകാലത്തെക്കുറിച്ച് പലരും തുറന്നു പറയാത്ത യാഥാർഥ്യങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് കരീന. 

​ഗർഭകാലത്ത് വീടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്നവരാണ് മിക്ക താരങ്ങളും എന്നും പല യാഥാർഥ്യങ്ങളും ആരും പങ്കുവെക്കാറില്ലെന്നും കരീന. നീരുവന്നു വീർത്ത കാലുകളെക്കുറിച്ചോ മുടികൊഴിച്ചിലിനെക്കുറിച്ചോ മൂഡ് സ്വിങ്സിനെക്കുറിച്ചോ ആരും സംസാരിക്കാറില്ല. ചിലപ്പോഴൊക്കെ സംസാരിക്കാൻ പോലും തോന്നാറില്ലെന്നും കരീന പറയുന്നു.  

മിക്ക ബോളിവുഡ് താരങ്ങളും ​ഗർഭം ധരിച്ചാൽ അധികവും പുറത്തുപോകാറില്ല. കാരണം അവർക്ക് തങ്ങളുടെ ലുക്കിനെക്കുറിച്ച് ആധിയുണ്ടാവും. ​ഗ്ലാമറസ് അല്ലെന്നും വണ്ണം വച്ചതിനാൽ ജനങ്ങൾ വിമർശിക്കുമെന്നെല്ലാം ഭയമുണ്ടാവും. ഇപ്പോഴും അത്തരം രീതികളുണ്ടെന്നും കരീന പറയുന്നു. 

മക്കളുടെ പേരിനെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങളെക്കുറിച്ചും കരീന പ്രതികരിച്ചു. അവ തനിക്കും സെയ്ഫിനും ഇഷ്ടപ്പെട്ട പേരുകളാണ് എന്നതിൽക്കവിഞ്ഞ് ഒന്നുമില്ല. അവ മനോഹരമായ പേരുകളാണ്. കുട്ടികൾ ട്രോൾ‌ ചെയ്യപ്പെടുന്നത് വളരെ കഷ്ടമാണ്. 

ബോളിവു‍ഡിൽ നെപ്പോട്ടിസം കൂടുതലാണെന്ന വിവാദത്തോടും കരീന പ്രതികരിച്ചു. തനിക്കോ സഹോദരി കരിഷ്മയ്ക്കോ നെപ്പോട്ടിസത്തിന്റെ പേരിൽ അവസരങ്ങൾ ലഭിച്ചിട്ടില്ല. ഇരുവരും കഠിനാധ്വാനം ചെയ്തുതന്നെയാണ് അവസരങ്ങൾ നേടിയത്. കരിഷ്മ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന സമയത്ത് കുടുംബത്തിൽ നിന്ന് സിനിമയിൽ പ്രവർത്തിക്കുന്ന ഒരേയൊരാളായിരുന്നു. ഞങ്ങൾ സ്ത്രീകളാണ്, വംശത്തെ മുന്നോട്ടു കൊണ്ടുപോയത് എന്നു പറയാം- കരീന പറയുന്നു.

Content Highlights: Kareena Kapoor, Kareena and Saif Ali Khan, Kareena Kapoor Opens Up About The Reality Of Pregnancy Period