ർഭകാലത്തും അതിനുശേഷവും മുമ്പത്തേതുപോലെ തന്നെ കരിയറിൽ സജീവമായി നിന്ന താരമാണ് ബോളിവുഡ്താരം കരീന കപൂർ. കരിയറിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സ്ഥിരം പറയാറുള്ളയാളുമാണ് താരം. ഇപ്പോഴിതാ തന്റെ രണ്ട് ആൺമക്കളെയും ലിം​ഗസമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാറുണ്ടെന്ന് പറയുകയാണ് കരീന. അമ്മയ്ക്കും അച്ഛനും വീട്ടിൽ തുല്യസ്ഥാനം ആണുള്ളതെന്ന ബോധ്യം കുട്ടികളിൽ ബാല്യം മുതൽക്കേ സൃഷ്ടിക്കണമെന്നു പറയുകയാണ് കരീന. 

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കരീന വീട്ടിലെ തുല്യതയെക്കുറിച്ച് പറഞ്ഞത്. മാതാപിതാക്കൾ തുല്യരാണെന്ന് തിരിച്ചറിഞ്ഞ് തന്റെ മക്കൾ വളരണമെന്നു പറയുകയാണ് കരീന. താൻ എപ്പോൾ പുറത്തേക്കിറങ്ങുമ്പോഴും തൈമുർ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കും. ഞാൻ ജോലിക്കു പോവുകയാണെന്നോ, ഷൂട്ടിന് പോവുകയാണെന്നോ ആയിരിക്കും മറുപടി നൽകുക. അച്ഛനെപ്പോലെ തന്നെ അമ്മയും ജോലി ചെയ്യുന്നുണ്ടെന്ന് കുട്ടികൾ തിരിച്ചറിയണം. 

വീട്ടിൽ പുരുഷൻ മാത്രമല്ല സ്ത്രീയും കരിയറിന് പ്രാധാന്യം നൽകുന്നുണ്ടെന്നും ഒരുപോലെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും വീട്ടകങ്ങളിൽ നിന്നുതന്നെ കുട്ടികൾ പഠിക്കേണ്ടതുണ്ടെന്നും കരീന പറയുന്നു. 

താനും സെയ്ഫ് അലി ഖാനും ഭക്ഷണം മേശപ്പുറത്തേക്ക് ഒന്നിച്ചാണ് എടുത്തുവെക്കാറുള്ളത്. ഇരുവരും വൈകാരികമായി ആശ്രയിക്കുന്നതിനൊപ്പം സാമ്പത്തിക കാര്യങ്ങൾ പങ്കുവെക്കാറുമുണ്ട്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് മക്കൾ തിരിച്ചറിയണം. അമ്മ അച്ഛനോളം തുല്യയാണെന്ന് അവർ മനസ്സിലാക്കണം- കരീന പറയുന്നു. 

Content Highlights: Kareena Kapoor on making Taimur-Jeh aware of gender equality