ണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് നടി കരീന കപൂർ. മൂത്ത മകൻ തൈമൂറിന് കൂട്ടായി ഒരാൾ കൂടി വരുന്ന കാര്യം കരീനയും സെയ്ഫ് അലി ഖാനും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. ​ഗർഭിണിയാണെന്നു കരുതി ചടഞ്ഞിരിക്കാനും താരത്തെ കിട്ടില്ല. മുമ്പത്തെപ്പോലെ തന്നെ സിനിമയിലും മറ്റു ചടങ്ങുകളിലുമൊക്കെ താരത്തെ സജീവമായി കാണാം. ഇപ്പോഴിതാ മഹാമാരിക്കാലം ആയിട്ടുപോലും ​ഗർഭിണിയാണെന്ന പേരുപറഞ്ഞ് വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടാതെ പ്രൊഫഷനിൽ സജീവയായി ഇരിക്കുന്നതിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് കരീന. 

ക്വിന്റിനു നൽകിയ അഭിമുഖത്തിലാണ് കരീന ഇതേക്കുറിച്ച് മനസ്സു തുറന്നത്. ഒതുങ്ങിയിരിക്കുന്നില്ലെന്നു വീട്ടുകാരും പറയാറുണ്ടെന്ന് കരീന പറയുന്നു. ഒരിടത്തും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന കരീനയെ കളിയാക്കാൻ, പാന്റിനുള്ളിൽ ഉറുമ്പു കയറിയതുപോലെയാണ് എന്നാണത്രേ വീട്ടുകാർ പറയാറുള്ളത്. പ്രതീക്ഷിക്കാതെയാണ് മഹാമാരി പടർന്നുപിടിച്ചത്. ഏപ്രിൽ മാസത്തെ ലാൽ സിങ് ഛദ്ദയുടെ ഷൂട്ട് തീരേണ്ടതായിരുന്നു. ​എങ്കിലും തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വിട്ടുനിന്നില്ല. അതൊരു ധീരമായ നീക്കമമാണെന്ന് തോന്നുന്നു- കരീന പറയുന്നു. 

എല്ലാ സുരക്ഷാമുന്നൊരുക്കങ്ങളും പാലിച്ച് ജോലി ചെയ്യാൻ ശ്രമിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും താരം പറയുന്നു. ​ഗർഭം എന്നത് ഒരസുഖവുമല്ല, ഇതാണ് സാഹചര്യം എന്നു പറഞ്ഞ് ജോലി ചെയ്യാതിരിക്കാൻ കഴിയില്ല. ഞാൻ അത്തരത്തിലുള്ള ആളുമല്ല. ഞാൻ ജോലിയെ ആസ്വദിക്കുന്നയാളാണ്- കരീന പറയുന്നു. 

ഇക്കഴിഞ്ഞ ഓ​ഗസ്റ്റിലാണ് കരീന ​ഗർഭിണിയാണെന്ന വാർത്ത പങ്കുവെക്കുന്നത്. 2016ലാണ് സെയ്ഫിനും കരീനയ്ക്കും തൈമുർ പിറക്കുന്നത്. ​തൈമുറിനെ ​ഗർഭം ധരിച്ച കാലത്തുടനീളം സിനിമകളും ഫാഷൻ റാംപുകളുമായി താരം തിരക്കിലായിരുന്നു. 

Content Highlights: Kareena Kapoor Khan Says Pregnancy Is Not An Illness