ഴിഞ്ഞ ദിവസമാണ് നടി കരീന കപൂറും സെയ്ഫ് അലി ഖാനും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരാൻ പോവുകയാണെന്ന് അറിയിച്ചത്. മകൻ തൈമൂറിന് കൂട്ടായി മറ്റൊരാൾ കൂടി വരാൻ പോവുന്നതിന്റെ സന്തോഷവും ഇരുവരും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കൊറോണക്കാലത്ത് ​ഗർഭിണിയായ കരീനയ്ക്ക് ജനിക്കാൻ പോകുന്ന കുഞ്ഞും കൊറോണിയൽ എന്നറിയപ്പെടും എന്ന വാർത്തകളാണ് വൈറലാവുന്നത്. 

കുടുംബം വലുതാൻ പോവുന്നുവെന്നും സ്നേഹത്തിനും സഹകരണത്തിനും നന്ദി എന്നും പറഞ്ഞാണ് സെയ്ഫ് കരീന ​ഗർഭിണിയാണെന്ന കാര്യം അറിയിച്ചത്. ഇതോടെയാണ് പലരും കരീനയുടെ കുഞ്ഞും കൊറോണിയൽ കുഞ്ഞുങ്ങളുടെ പട്ടികയിൽ ഇടം നേടുമെന്ന് പറഞ്ഞ് കമന്റുകൾ ചെയ്തത്. ലോക്ക്ഡൗൺ കാലത്ത് ​ഗർഭം ധരിച്ച നിരവധി അമ്മമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരിക്കുകയാണ് കരീനയും. 

കൊറോണ കാലത്ത് ഗർഭം ധരിച്ച കുട്ടികളെ കൊറോണിയലുകൾ എന്ന് വിളിക്കുന്നു. ഈ കുഞ്ഞുങ്ങളിൽ ഭൂരിഭാഗവും 2020 ഡിസംബറിന് ശേഷമായിരിക്കും ജനിക്കുക.

2012ൽ വിവാഹിതരായ കരീനയ്ക്കും സെയ്ഫിനും 2016ലാണ് തൈമൂർ ജനിക്കുന്നത്. 

ആദ്യഭാര്യ അമൃത സിം​ഗിലും സെയ്ഫ് അലി ഖാന് രണ്ടുമക്കളുണ്ട്. അഭിനേത്രി കൂടിയായ സാറ അലി ഖാൻ, ഇബ്രാഹിം ഖാൻ എന്നിവരാണവർ. 

Content Highlights: Kareena Kapoor and Saif Ali Khan baby to be a coronial