ടി കരീന കപൂർ ​ഗർഭകാലം ആസ്വദിക്കുന്ന തിരക്കിലാണിപ്പോൾ. സെയ്ഫ് അലി ഖാനും താനും വീണ്ടും മാതാപിതാക്കളാകാൻ പോകുന്നുവെന്ന കാര്യം സമൂഹമാധ്യമത്തിലൂടെയാണ് താരം പങ്കുവച്ചത്. തൈമുറിന് കൂട്ടായി മറ്റൊരാൾ കൂടി വരുന്നതിന്റെ ആവേശത്തിലിരിക്കുന്ന കരീന തന്റെ വിശേഷങ്ങളും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാമിലൂടെ പുതിയൊരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് കരീന. 

​ഗർഭകാലത്തെക്കുറിച്ച് പറഞ്ഞാണ് കരീന പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'അഞ്ചുമാസമായി, ശക്തയായി പോകുന്നു' എന്ന ക്യാപ്ഷനോടെയാണ് കരീന ചിത്രം പങ്കുവച്ചിരിക്കുന്നത്. മറ്റൊരു രഹസ്യം കൂടി കരീനയുടെ സെൽഫിയിലൊളിപ്പിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല താരത്തിന്റെ ഏറ്റവും പ്രിയ്യപ്പെട്ട വസ്ത്രത്തെക്കുറിച്ചു കൂടി സെൽഫിയിൽ പ്രതിപാദിച്ചിട്ടുണ്ട്. 

കാഫ്താൻ ആണ് കരീനയുടെ ഏറ്റവും പ്രിയ്യപ്പെട്ട ഔട്ട്ഫിറ്റ്. കാഫ്താൻ ധരിച്ചു നിൽക്കുന്ന സെൽഫിയാണ് താരം പോസ്റ്റ് ചെയ്തത്. 'കാഫ്താൻ സീരീസ് തുടരുന്നു' എന്നും ക്യാപ്ഷനൊപ്പം കരീന ചെയ്തിട്ടുണ്ട്. മുമ്പും കാഫ്താൻ ലുക്കിലുള്ള നിരവധി ചിത്രങ്ങൾ കരീന പങ്കുവച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

5 months and going strong 💪🏻 PS : The #KaftanSeries continues 🤭

A post shared by Kareena Kapoor Khan (@kareenakapoorkhan) on

ഇക്കഴിഞ്ഞ ഓ​ഗസ്റ്റിലാണ് കരീന ​ഗർഭിണിയാണെന്ന വാർത്ത പങ്കുവെക്കുന്നത്. 2016ലാണ് സെയ്ഫിനും കരീനയ്ക്കും തൈമുർ പിറക്കുന്നത്. ​തൈമുറിനെ ​ഗർഭം ധരിച്ച കാലത്തുടനീളം സിനിമകളും ഫാഷൻ റാംപുകളുമായി താരം തിരക്കിലായിരുന്നു. സമാനമായി ഇപ്പോഴും താരം ഷൂട്ടുകളും മറ്റുമായി തിരക്കിലാണ്. 

Content Highlights: Kareena Kapoor, 5 Months Pregnant Photo