മ്മ മകള്‍ക്ക് ഒരു സാരി സമ്മാനിക്കുക. ഇതില്‍ വലിയ അസാധാരണത്വമൊന്നും കാണാന്‍ കഴിയില്ല. കാരണം അമ്മമാര്‍ മക്കള്‍ക്ക് സമ്മാനം നല്‍കുന്നത് പതിവാണ്. പക്ഷേ കമലയ്ക്ക് അമ്മയുടെ കൈയില്‍ നിന്നും ലഭിച്ച ഈ സമ്മാനത്തിന് മൂല്യം ഏറെയാണ്.കവിയും സാമൂഹിക പ്രവര്‍ത്തകയുമാണ് 34 കാരിയായ കമല മക്കാറല്‍. മൗറീഷ്യസ് സ്വദേശിനിയായ ഭിന്നലിംഗക്കാരി.

സ്വന്തം മക്കളാണെങ്കില്‍ പോലും ഭിന്നലിംഗത്തില്‍ പെട്ടവരാണെങ്കില്‍ ഉള്‍ക്കൊള്ളാന്‍ മടികാണിക്കുന്ന മാതാപിതാക്കളുള്ള ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. അവിടെയാണ് കമലയുടെ അമ്മ വ്യത്യസ്തയാകുന്നത്. അവര്‍ സ്വന്തം കുഞ്ഞിന്റെ സ്വത്വം മനസിലാക്കുകയും 'അവളാ'യി വളരാന്‍ അനുവദിക്കുകയും ചെയ്തു.അതുകൊണ്ടുതന്നെയാണ് കമലക്ക് അവളുടെ അമ്മ നല്‍കിയ സാരിയുടെ മൂല്യം വര്‍ധിക്കുന്നത്. സാരി സമ്മാനിക്കുക മാത്രമല്ല സുഹൃത്തിന്റെ വിവാഹദിവസം ആ സാരി ഉടുത്ത് കമലയെ കാണണമെന്നും അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു.

അമ്മ സമ്മാനിച്ച സാരി അംഗീകാരത്തിന്റെയും സമാധാനത്തിന്റെയും സൂചകമാണെന്നാണ് കമല പറയുന്നത്. സ്‌നേഹത്തിന്റെയും തിരിച്ചറിവിന്റെയും പ്രതീകം. 

kamala

മക്കള്‍ എങ്ങനെയായാലും അവരെ പൂര്‍ണമായും മനസിലാക്കാന്‍ അമ്മമാര്‍ക്കേ കഴിയു. മറ്റുള്ളവരുടെ കണ്ണിലെ പല അപാകങ്ങളും അമ്മയ്ക്ക് അംഗീകരിക്കാന്‍ പറ്റുന്നവയായിരിക്കും. കമലയുടെ അമ്മ ചെയ്തതും ഇതു തന്നെയാണ്.  തന്റെ കുഞ്ഞിന്റെ ലൈംഗിക വ്യക്തിത്വം വ്യത്യസ്തമാണെന്നറിഞ്ഞപ്പോള്‍ അവളെ ഒറ്റപ്പെടുത്താനായിരുന്നില്ല അവര്‍ ശ്രമിച്ചത്. പകരം എങ്ങനെയാണോ അങ്ങനെ വളരാന്‍ അനുവദിച്ചു.

അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് കമല എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു."നന്ദി അമ്മേ. അമ്മയ്ക്ക് ഏറ്റവും പ്രീയപ്പെട്ട സാരി എനിക്ക് സമ്മാനിച്ചതിന്. എന്റെ സുഹൃത്തിന്റെ വിവാഹത്തിന് അത് ഉടുക്കണമെന്ന് നിര്‍ബന്ധിച്ചതിന്". എന്നു തുടങ്ങുന്ന പോസ്റ്റില്‍ തന്റെ ഭിന്നലൈംഗികതയെ തുടര്‍ന്ന് കുടുംബത്തിനു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും കമല പരാമര്‍ശിക്കുന്നുണ്ട്. കമലയുടെ പോസ്റ്റിലേക്ക്.