ബോഡി പോസിറ്റിവിറ്റി' സന്ദേശവുമായി ബോളിവുഡ് താരം വനിത ഖരാട്ടിന്റെ ന്യൂഡിറ്റി ഫോട്ടോ ഷൂട്ട്. മറാത്തി താരമായ വനിത 2019ല്‍ പുറത്തിറങ്ങിയ ഷാഹിദ് കപൂര്‍ നായകനായ കബീര്‍ സിങ്ങിലെ വേഷത്തിലൂടെയാണ് ശ്രദ്ധേയയായത്.
സൗന്ദര്യം എന്നതിന്റെ അളവുകോല്‍ ഒരിക്കലും ഒരാളുടെ വലുപ്പമല്ല, ശരീരഘടനയല്ല. ഈ സന്ദേശം നല്‍കാനാണ് ഈ ഷൂട്ട് നടത്തിയതെന്ന് വനിത പറയുന്നു.'അമിതവണ്ണമുള്ള ഒരു പെണ്‍കുട്ടി തന്റെ ശരീരത്തെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചും എപ്പോഴും ശ്രദ്ധാലുവാകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് ഈ ചിന്തകള്‍ അലട്ടുന്നത്. ബോഡി പോസിറ്റിവിറ്റി സന്ദേശമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.'- വനിത ഷൂട്ടിനെ പറ്റി ഇ ടൈംസിനോട് പറഞ്ഞു. ' ചിലര്‍ ഈ ഷൂട്ടിന് പിന്നിലെ ഉദ്ദേശത്തെ കുറ്റപ്പെടുത്തിയിരുന്നു, എന്നാല്‍ ഞങ്ങള്‍ ഈ രൂപത്തിലാണ് ജനിച്ചത്, അതില്‍ തന്നെ ജീവിക്കും, അങ്ങനെ കരുതുന്നതില്‍ മോശമായി എന്താണുള്ളത്? വനിത ചോദിക്കുന്നു.
അമിതവണ്ണത്തിന്റെ പേരില്‍ നേരിടുന്ന വിവേചനത്തെ കുറിച്ചും വനിത മനസ്സു തുറക്കുന്നുണ്ട്. 'എനിക്ക് എപ്പോഴും ലഭിക്കുന്നത് ആന്റി, അമ്മ അല്ലെങ്കില്‍ വേലക്കാരി വേഷങ്ങളാണ്. തൊഴിലിടത്തില്‍ നേരിടുന്ന വെല്ലുവിളിയാണ് ഇത്. പക്ഷേ, ബോഡി പോസിറ്റിവിറ്റി സന്ദേശം നല്‍കുന്നത് സിനിമയിലെ വേഷങ്ങള്‍ക്ക് തടസമാകുമെന്ന് കരുതുന്നില്ലെന്നും വനിത.
Content Highlights: Kabir Singh Actress Vanita Kharat on Body Positivity Photo Shoot