കേരള നിയമസഭയുടെ ചരിത്രം തുടങ്ങുന്നത് ഒരു സ്ത്രീയിലാണ്. സര്‍ സി.പിയെ വിറപ്പിച്ച അക്കാമ്മ ചെറിയാന്റെ സഹോദരി റോസമ്മ പുന്നൂസില്‍നിന്ന്. 1957 ഏപ്രിലില്‍ ലോകത്താദ്യമായി ഒരു കമ്മ്യൂണിസ്റ്റ് കക്ഷി ബാലറ്റ് പേപ്പറിലൂടെ ഭരണത്തിലെത്തി, നിയമസഭാ തിരഞ്ഞെടുപ്പിലൂടെ. ആ ചരിത്രം കുറിച്ച നാട് നമ്മുടെ കേരളമായിരുന്നു. സാമാജികരില്‍ സ്ത്രീകളുടെ എണ്ണം ആറ്. ഏകദേശം ആറരപ്പതിറ്റാണ്ടിന് ശേഷം 15-ാം കേരള നിയമസഭ അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്നു. 140 അംഗസഭയില്‍ വനിതകളുടെ സാന്നിദ്ധ്യം പതിനൊന്നായിരിക്കുന്നു. കണക്കു നോക്കുമ്പോള്‍ സ്ത്രീപ്രാതിനിധ്യം കുറവാണ്. ഇത്തവണ നിയമസഭയിലെത്തിയ ദലീമ ജോജോയും കെ.കെ. രമയും ആര്‍. ബിന്ദുവും കടന്നുവന്ന വഴികള്‍ ഗൃഹലക്ഷ്മിയോട് പങ്കുവയ്ക്കുകയാണ്. 

ഈ ജയം എന്റെ സഖാവിന് വേണ്ടി

'വടകരയുടെ മനസ്സില്‍ ടി.പി.ചന്ദ്രശേഖരന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിജയം. രാഷ്ട്രീയ വിയോജിപ്പുകളെ കൊന്നുതള്ളാന്‍ കഴിയില്ലെന്ന സന്ദേശം കൂടിയാണിത്. ഇത്തരം സംഭവങ്ങള്‍ എവിടെയുണ്ടായാലും ജനം പ്രതികരിക്കുമെന്ന മുന്നറിയിപ്പ്.' വിപ്ലവവീര്യം തുടിക്കുന്ന കെ.കെ. രമയുടെ ശബ്ദം കേള്‍ക്കാം.

women
പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

' സ്‌നേഹമുള്ള, ജനാധിപത്യബോധമുള്ള വോട്ടര്‍മാരാണ് വടകരയിലുള്ളത്. എനിക്കൊപ്പമുണ്ടായത് വടകരയിലെ സ്ത്രീവോട്ടര്‍മാരുടെ മനസ്സാണ്. സമാധാനമാണ് അവര്‍ ആഗ്രഹിക്കുന്നത്. നന്ദിയോടെ മാത്രമേ അവരെ ഓര്‍മിക്കാനാവൂ. കാരണം അവര്‍ കേരളത്തിന് നല്‍കിയത് ഒരു രാഷ്ട്രീയ സ്‌നദേശമാണ്. ആരും ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് സന്ദേശം.' രമ പറയുന്നു. 

'എനിക്ക് കൈപിടിക്കാന്‍, എന്നെ സ്വാന്തനിപ്പിക്കാന്‍, എനിക്ക് സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും പങ്കുവയ്ക്കാന്‍ അദ്ദേഹം മാത്രമേയുള്ളൂ. എന്റെ മനസ്സില്‍ അദ്ദേഹം ജീവിച്ചിരിക്കുന്നു. ആ കൈപിടിച്ച് ഞാനെന്റെ സന്തോഷവും സങ്കടവും പങ്കിട്ടു. ആ കൈയില്‍ പിടിക്കുന്നത് വലിയ ആശ്വാസമാണെനിക്ക്.' എപ്പോഴും ഉറച്ചു സംസാരിക്കുന്ന രമയുടെ വാക്കുകള്‍ പതറി. രാഷ്ട്രീയക്കാരന്‍ എന്നാല്‍ ജനങ്ങളുടെ മനസ്സറിയുന്ന ജനങ്ങളുടെ കൂടെ നില്‍ക്കുനന ആളായിരിക്കണം എന്നാണ്‌ ടി.പി. തന്നെ പഠിപ്പിച്ചിട്ടുള്ളതെന്ന് അവര്‍ ഓര്‍ക്കുന്നു.  

പുതുതായി നിയമസഭയിലെത്തിയ സ്ത്രീപ്രതിനിധികളുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാന്‍ പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: K.K Rema New MLa opens Up about her politics, dreams and husband T.P