ഒരു മികച്ച രക്ഷിതാവാകാന്‍ തന്നെ സഹായിച്ചത് സ്വന്തം തൊഴിലാണെന്നാണ് ഈ അമ്മ വിശ്വസിക്കുന്നത്. അമ്മയുടെ പേര് : ഏല്‍ സ്റ്റാന്‍ജെര്‍, ജോലി : ലൈംഗിക തൊഴില്‍. 

ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ സ്ട്രിപ്പ് ക്ലബില്‍ ആയിരിക്കും. വെബ്കാമിന് മുന്നില്‍ പ്രത്യക്ഷപ്പെടും, ലൈംഗികതയെ കുറിച്ച് എഴുതും, ഭര്‍ത്താവിനൊപ്പം സ്വന്തമായി ചിത്രീകരിക്കുന്ന പോണ്‍ വീഡിയോ ബിസിനസ്സും ചെയ്യുന്നു. ചുരുക്കത്തില്‍ തിരക്കിലാണ് ഏല്‍. തിരക്കാണെങ്കിലും ഒരു നല്ല രക്ഷിതാവാക്കി തീര്‍ത്തത് തന്റെ തൊഴിലാണെന്നാണ് ഈ അമ്മ പറയുന്നത്. കാരണം മറ്റൊന്നുമല്ല മറ്റൊരു വ്യക്തിയുമായി താദാത്മ്യം പ്രാപിക്കാന്‍ അവരോട് മാന്യമായി ഇടപഴകാന്‍
ഏലിനെ പഠിപ്പിച്ചത് തൊഴിലാണത്രേ.

അതുകൊണ്ടുതന്നെ തന്റെ തൊഴിലിനെ കുറിച്ചോര്‍ത്ത് തലകുനിക്കാനും ഇവര്‍ തയ്യാറാല്ല. ആരൊക്കെ കുറച്ച് പറഞ്ഞാലും പരിഹസിച്ചാലും തൊഴിലിനെ കുറിച്ചോര്‍ത്ത് ഏലിന് അഭിമാനം മാത്രമേ ഉള്ളൂ. 

'ആളുകള്‍ വിശ്വസിക്കുന്നത് എനിക്ക് ഒരു കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താന്‍ സാധിക്കില്ലെന്നാണ്. അവര്‍ അവരുടെ ഭയമാണ് എന്നിലൂടെ നോക്കിക്കാണാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഒരു അമ്മയായിരിക്കുമ്പോള്‍ അമ്മ മാത്രമാണ്. എന്നാല്‍ തൊഴില്‍ ചെയ്യുമ്പോള്‍ അത് ഏറ്റവും വൃത്തിയായി ചെയ്യുന്നു.'  

ഒരു സൈക്കോളജി ക്ലാസില്‍ ഇരുന്നാല്‍ ലഭിക്കുന്നതിലധികം അറിവ് തനിക്ക് തൊഴിലിലൂടെ ലഭിച്ചുവെന്ന് അവര്‍ അവകാശപ്പെടുന്നു. വ്യക്തികളിലുള്ള വൈവിധ്യമനുസരിച്ച് ജോലി ചിലപ്പോള്‍ സഹായം ചെയ്യുന്നത് പോലെയും ചിലത് മാനുഷിക പരിഗണനയായും ചിലത് തെറാപ്പി നല്‍കുന്നതുപോലെയുമൊക്കെ അനുഭവപ്പെടാറുണ്ട്. പലരും തേടി വരുന്നത് ലൈംഗികദാഹം ശമിപ്പിക്കാന്‍ വേണ്ടി മാത്രമല്ലെന്നുംഏല്‍ പറയുന്നു. 'ചിലര്‍ക്ക് നമ്മള്‍ അവരെ കേള്‍ക്കണം, ചിലര്‍ക്ക് അവര്‍ അംഗീകരിക്കപ്പെടുന്നതായി തോന്നണം. ' 

സ്ത്രീകള്‍ വരെ ഏലിന്റെ ക്ലൈന്റായി എത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഏലിനെ തേടി ഒരു പെണ്‍കുട്ടി എത്തി. അവള്‍ക്കൊപ്പം ഇരിക്കാനും അവളുടെ മുടിയിഴകളില്‍ വിരലോടിക്കാനുമായിരുന്നു ആദ്യ ആവശ്യം. പിന്നീട് ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെട്ടു. പിറ്റേന്ന് അവളുടെ വിവാഹമായിരുന്നു. വല്ലാത്ത മാനസിക തകര്‍ച്ചയിലായിരുന്നു ആ പെണ്‍കുട്ടി.. തന്റെ ഉത്കണ്ഠകളെ മറികടക്കാനുള്ള ഒരു സാമീപ്യമായിരുന്നു അവര്‍ ഏലില്‍ നിന്ന് ആഗ്രഹിച്ചതത്രേ. 

Elle
Image: barcroft images

കുട്ടിക്കാലത്ത് ഒരു പോലീസ് ഓഫീസറായിരുന്നു ഏലിന്റെ ആഗ്രഹം. ക്രിമിനോളജിയില്‍ അവര്‍ക്ക് ബിരുദവുമുണ്ട്. പക്ഷേ വളര്‍ന്നതോടെ ആ മോഹം ഇല്ലാതായി. ക്രിമിനല്‍ നീത്യനായ വ്യവസ്ഥിതിയില്‍ തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് അതിനുള്ള പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. 

ഭര്‍ത്താവ് ബ്രയാന്‍ എല്ലാ പിന്തുണയും സഹായവുമായി ഇവര്‍ക്കൊപ്പമുണ്ട്. ഏല്‍ ഒരു മികച്ച അമ്മ തന്നെയാണെന്നാണ് ബ്രയാന്റെ മാര്‍ക്ക്. സ്വന്തം കുഞ്ഞാണ് അവള്‍ക്ക് ഏറ്റവും പ്രാധാന്യമെന്നും അവര്‍ പറയുന്നു. 'എന്റെ കുഞ്ഞിന് മാത്രമല്ല ഞാന്‍ അമ്മ. എന്റെ ക്ലൈന്റുകളോടും വാത്സല്യത്തോടെയാണ് ഞാന്‍ ഇടപഴകാറുള്ളത്.' അവര്‍ക്ക് സന്തോഷവും സുരക്ഷിതത്വവും തോന്നണം എന്നുള്ളത് ഏലിന് നിര്‍ബന്ധമാണത്രേ. 

Content Highlights: Elle Stanger