നിരവധി ആരാധകരുള്ള താരമാണ് ഹോളിവുഡ് നടി ജെന്നിഫര്‍ ആനിസ്റ്റണ്‍. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ജെന്നിഫറിന്റെ ഒരു പോസ്റ്റിനു കീഴെ വിമര്‍ശനപ്പെരുമഴയാണ്. ക്രിസ്മസിനോട് അനുബന്ധിച്ച് ഒരു ലോക്കറ്റിന്റെ ചിത്രം പങ്കുവച്ചതായിരുന്നു ജെന്നിഫര്‍. അതില്‍ കുറിച്ച വരികളാണ് ജെന്നിഫറിനെ വിമര്‍ശന മുനയില്‍ നിര്‍ത്തിയത്. 

വെള്ളിയാഴ്ച്ചയാണ് മരം കൊണ്ടു തയ്യാറാക്കിയ ഒരു ലോക്കറ്റിന്റെ ചിത്രം ജെന്നിഫര്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ അതില്‍ 'നമ്മുടെ ആദ്യത്തെ പാന്‍ഡെമിക് 2020' എന്ന് കുറിച്ചിരുന്നു. കൊറോണാ എന്ന മഹാമാരിയില്‍ ലോകം മുഴുവന്‍ പകച്ചു നില്‍ക്കുന്ന ഈ കാലത്ത് തീര്‍ത്തും നിസംഗതയോടെ ജെന്നിഫര്‍ കുറിച്ച ഈ വരികള്‍ അനവസരത്തിലായിപ്പോയെന്നാണ് പലരുടെയും കമന്റുകള്‍. 

മഹാമാരി മൂലം ജീവന്‍ നഷ്ടമായവരും ഉറ്റവരെ കാണാതിരിക്കുന്നവരും ജോലി നഷ്ടമായവരുമൊക്കെയുള്ള ഈ കാലത്ത് മഹാമാരിയെ ആസ്വദിക്കുന്ന രീതിയില്‍ പോസ്റ്റ് പങ്കുവെക്കുകയാണ് ജെന്നിഫര്‍ ചെയ്തതെന്നാണ് മിക്ക കമന്റുകളിലും പറയുന്നത്.

ഇനിയൊരു മഹാമാരി കൂടി വരേണ്ടതുണ്ടെന്നാണോ ജെന്നിഫര്‍ പറയാന്‍ ഉദ്ദേശിക്കുന്നതെന്നും മഹാമാരിയില്‍ യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാത്തതിന്റെ മാനസികാവസ്ഥയാണ് പോസ്റ്റില്‍ കാണുന്നതെന്നും പറയുന്നവരുണ്ട്. 

Content Highlights: Jennifer Aniston receives backlash for 'our first pandemic' Christmas ornament