തിരക്കേറിയ ഷെഡ്യൂളുകളിൽ നിന്ന് ഒഴിവുസമയം ലഭിക്കുമ്പോൾ സമൂഹമാധ്യമത്തിൽ വിശേഷങ്ങൾ പങ്കുവെക്കുന്നവരാണ് മിക്ക  ക്രിക്കറ്റ് താരങ്ങളും. ഇപ്പോഴിതാ സ്മൃതി മന്ദാന, ജെമീമ റോഡ്രി​ഗസ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ കിടിലൻ നൃത്ത ചുവടുകളാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. 

ജെമീമ റോഡ്രി​ഗസിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വീ‍ഡിയോ ആദ്യം പുറത്തുവന്നത്. 'ഇൻ ദ ​ഗെറ്റോ' എന്ന ​ഗാനത്തിന് സ്വയംമറന്ന് ചുവടുവെക്കുകയാണ് താരങ്ങൾ. 

സ്മൃതി മന്ദാന, രാധാ യാദവ്, പൂനം യാദവ്, ഹർമൻ പ്രീത് കൗർ തുടങ്ങിയവരാണ് വീഡ‍ിയോയിലുള്ളത്. രസകരമായ ക്യാപ്ഷനോടെയാണ് സ്മൃതി മന്ദാന തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചത്. 

'വിലയിരുത്തരുത് ​ഗയ്സ്, ഞാൻ ഇതു ചെയ്യാൻ നിർബന്ധിക്കപ്പെട്ടതാണ്' എന്ന ക്യാപ്ഷനോടെയാണ് സ്മൃതി വീഡിയോ പങ്കുവെച്ചത്. സ്മൃതിയെ നൃത്തം ചെയ്യിച്ച ജമീമയെ പ്രശംസിച്ച് കമന്റുകൾ ചെയ്യുന്നവരാണ് ഏറെയും. ഒടുവിൽ സ്മൃതിയെക്കൊണ്ടും ഡാൻസ് ചെയ്യിച്ചു എന്നും കംഫർട്ട് സോണിൽ നിന്ന് സ്മൃതി പുറത്തുകടന്നു എന്നുമൊക്കെ കമന്റ് ചെയ്യുന്നവരുണ്ട്. 

Content Highlights: Jemimah Rodrigues Grooves To 'In Da Getto' Reel With Smriti Mandhana And Team