മസോണ്‍ മേധാവി ജെഫ് ബെസോസ് മുന്‍ ഭാര്യ മെക്കന്‍സിക്ക് നല്‍കിയ ജീവനാംശം ചരിത്രത്തില്‍ തന്നെ ഏറ്റവും വലുത്. 36 ബില്യണ്‍ ഡോളറിന്റെ ഷെയറുകളാണ് ജെഫ് ബെസോസ് മുന്‍ ഭാര്യ മെക്കന്‍സിക്ക് നല്‍കിയത്. ഇതോടെ മെക്കന്‍സി ലോകത്തിലെ സമ്പന്നവനിതകളില്‍ മൂന്നാംസ്ഥാനത്ത് എത്തി. 2019 ജനുവരിയിലായിരുന്നു ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.

വേര്‍പിരിയലുമായി ബന്ധപ്പെട്ട് ഇരുവരും പോസീറ്റിവായാണ് പ്രതികരിച്ചത്.1993 ലായിരുന്നു നോവലിസ്റ്റ് കൂടിയായ മെക്കന്‍സിയും ആമസോണ്‍ മേധാവിയായ ജെഫ്‌ ബെസോസും വിവാഹതരായത്. ഇവര്‍ക്ക് നാലു കുട്ടികളുണ്ട്. 55 കാരനായ ബെസോസ് കുടുംബത്തിന്റെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. മെക്കന്‍സി വളരെ സ്‌നേഹസമ്പന്നയും കഴിവുറ്റവളുമാണെന്നും എനിക്ക് അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ട്വീറ്റിന്റെ അവസാനം ബെസോസ് കുറിക്കുന്നു.

ഒത്തുതീര്‍പ്പോടെ ആമസോണിന്റെ 16.3 % ഓഹരികള്‍ മെക്കന്‍സിയുടെ പേരിലായി. എന്നാല്‍ ഓഹരികളുടെ പേരിലുള്ള വോട്ടവകാശം മെക്കന്‍സി ബെസോസിന് കൈമാറി. ഇതിനു മുമ്പ് ഉണ്ടായിരുന്ന ഏറ്റവും വലിയ വിവാഹമോചന ഒത്തുതീര്‍പ്പുതുക ആര്‍ട്ട് ഡീലര്‍ ആയിരുന്ന അലന്‍ക് വാള്‍ഡന്‍ സ്‌റ്റെയിന്റെതായിരുന്നു. $ 3.8 bn ആയിരുന്നു ഈ തുക. 1999-ല്‍ ആയിരുന്നു ആ വിവാഹമോചനം നടന്നത്.

Content Highlights: Jeff Bezos: World's richest man agrees $35bn divorce