ബെക്കിങ്ഹാം കൊട്ടാരത്തിന്റെ ജനലിലൂടെ പുറത്തുനിരന്ന വന്‍ ജനക്കൂട്ടത്തെ ആവേശത്തോടെ ഇവാങ്ക ട്രംപ് നോക്കി. പുറത്ത് പിതാവ് ട്രംപും ഭാര്യ ഇവാങ്കയും കൊട്ടാരത്തിലെ സ്വീകരണം ഏറ്റുവാങ്ങാനായി എത്തുന്നതേ ഉണ്ടായിരുന്നുള്ളു. ഇന്നായിരുന്നു ട്രംപിന്റെയും ഭാര്യ മെലാനിയയുടെയും മൂന്നുദിവസത്തെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിന്റെ ആദ്യ ദിനം. ട്രംപിന്റെയും മെലാനിയയുടെയും ഔദ്യോഗിക സന്ദര്‍ശനത്തിന് മേല്‍നോട്ടം വഹിക്കാനായി ഇവാങ്കയും ഭര്‍ത്താവ് ജെറാഡും ഒരു ദിവസം മുമ്പ് തന്നെ ഇംഗ്ലണ്ടില്‍ എത്തിയിരുന്നു. ഇന്ന് രാവിലെയാണ് ട്രംപും ഭാര്യ മെലാനിയയും ഇംഗ്ലണ്ടിലെത്തിയത്. 

ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി ഇവാങ്ക, ട്രംപും മെലാനിയയും എത്തുന്നതും കാത്ത് കൊട്ടാരത്തിന്റെ ജനലുകളിലൂടെ പുറത്തേയ്ക്ക് നോക്കി നിന്നു. ട്രംപിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തില്‍ ഇവാങ്ക അങ്ങേയറ്റം ആവേശത്തിലായിരുന്നു. ഇന്ന് രാവിലയോടെ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപും മെലാനിയായും എത്തി. ട്രംപിനും മെലാനിയയ്ക്കും നല്‍കിയ സ്വീകരണം ഇവാങ്കയും ജെറാഡും ബാല്‍ക്കണിയില്‍ നിന്നു കാണുന്നുണ്ടായിരുന്നു. പിതാവ് എത്തുന്നതും കാത്ത് കൊട്ടാരത്തിന്റെ ജനലുകളിലൂടെ പുറത്തേയ്ക്കു നോക്കി നില്‍ക്കുന്ന ഇവാങ്കയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ തരംഗമാകുകയാണ്.

Ivanka looks huge crowd at buckingham palace

ട്രംപിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ അലക്‌സാണ്ടര്‍ റിച്ച് ഡിസൈന്‍ ചെയ്ത വെള്ളനിറത്തിലുള്ള ഫ്ളോട്ടിങ് ടോപ്പും പ്ലീറ്റുകള്‍ ഉള്ള സ്‌കേര്‍ട്ടും ഒപ്പം അല്‍പ്പം തടിച്ച വെള്ള ബെല്‍റ്റുമാണ് ഇവാങ്ക ധരിച്ചിരുന്നത്. പ്രസവ അവധി ആയതിനാല്‍ ട്രംപിന്റെ കൊട്ടാരം സന്ദര്‍ശനത്തില്‍ മേഗന്‍ മാര്‍ക്കിള്‍ എത്തിരുന്നില്ല. ഇവാങ്കയും ഭര്‍ത്താവ് ജെറാഡും ബെക്കിങ്ഹാം കൊട്ടാരത്തില്‍ ഒരുക്കിയ വിരുന്നില്‍ ട്രംപിനും മെലാനിയക്കും ഒപ്പം പങ്കെടുത്തിരുന്നു. മൂന്നു ദിവസത്തേ ഇംഗ്ലണ്ട് സന്ദര്‍ശനത്തിന്റെ ആദ്യദിനത്തില്‍ പെന്‍സില്‍ കട്ട് സ്‌കേര്‍ട്ടും ബ്ലൗസുമായിരുന്നു മെലാനിയയുടെ വേഷം.

Content Highlights:Ivanka looks huge crowd at buckingham palace