മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷ അംബാനിയുടെ അഭിമുഖം ശ്രദ്ധേയമാകുന്നു. അഭിമുഖത്തിലുടനീളം ഇഷ അമ്മ നിതാ അംബാനിയേക്കുറിച്ച് വാചാലയായി. വോഗിനു നല്‍കിയ അഭിമുഖത്തിലാണ് ഇഷ തന്റെ ജനനത്തേക്കുറിച്ചും കുടുംബത്തേക്കുറിച്ച്  മനസു തുറന്നത്. ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തന്നെയും ആകാശിനേയും ഐ വി എഫ് ചികിത്സയിലൂടെയാണ് അച്ഛനും അമ്മയ്ക്കും ലഭിച്ചത് എന്ന് ഇഷ അഭിമുഖത്തില്‍ പറയുന്നു. തങ്ങളുടെ ജനനത്തിനു ശേഷം അമ്മ ഫുള്‍ടൈം വീട്ടമ്മയായി മാറി. പിന്നീട് ഞങ്ങള്‍ക്ക് അഞ്ചു വയസ് ഉള്ളപ്പോഴാണ് അമ്മ ജോലിത്തിരക്കിലേയ്ക്ക് മടങ്ങിയത്. പക്ഷേ അമ്മ എപ്പോഴും ഒരു ടൈഗര്‍ മോം തന്നെയാണ്. 

ഞാനും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കുമ്പോള്‍ പ്രശ്‌ന പരിഹാരത്തിന് ഇരുവരും വിളിക്കുന്നത് അച്ഛനെയാണ്. അമ്മ വളരെ കര്‍ക്കശക്കാരിയാണ്. ക്ലാസ് കട്ട് ചെയ്യുന്ന കാര്യം പറഞ്ഞാല്‍ അച്ഛന്‍ അത് വലിയ കാര്യമായി എടുക്കില്ല. പക്ഷേ അമ്മ അങ്ങനെയല്ല ഞങ്ങള്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടോ? നന്നായി പഠിക്കുന്നുണ്ടോ വിനോദത്തിന് ആവശ്യത്തിന് സമയം കിട്ടുന്നുണ്ടോ എന്നെല്ലാം ശ്രദ്ധിക്കും. ജീവിതത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളില്‍ പോലും ജോലിത്തിരക്കും വീട്ടുകാര്യവും ബാലന്‍സ് ചെയ്യുന്ന അമ്മ തനിക്കൊരു അത്ഭുതമാണെന്ന് ഇഷ പറയുന്നു.

Content Highlights: Isha Ambani Reveals She And Twin Bro, Akash Are IVF Babies Born 7 Years After Nita-Mukesh's Marriage