ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് ശക്തമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഇതിനെ കുറിച്ചുള്ള തുറന്ന ചര്‍ച്ച ആവശ്യമാണെന്ന് വിദഗ്ദര്‍ പറയുന്നു. ആര്‍ത്തവം ആരംഭിച്ചപ്പോള്‍ തനിക്ക് അമ്മ നല്‍കിയത് ലൈംഗിക വിദ്യാഭ്യാസത്തെ പറ്റിയുള്ള പുസ്തകമായിരുന്നുവെന്ന് പറയുകയാണ് ഇറാ ഖാന്‍.

ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ പുത്രിയാണ് ഇറ. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്റെ ശരീരത്തെ കുറിച്ച് വ്യക്തമായൊന്നും അറിയില്ലായിരുന്നു. ആര്‍ത്തവം ആരംഭിച്ചപ്പോള്‍ അമ്മ എനിക്ക് ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുസ്തകം നല്‍കുകയായിരുന്നു. കണ്ണാടിയില്‍ എന്റെ ശരിരത്തെ നിരീക്ഷിക്കുവാനും അമ്മ പറഞ്ഞു.- ഇറ പറയുന്നു

വളരെ പെട്ടെന്ന് തന്നെ സ്റ്റോറി ശ്രദ്ധ നേടി. തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തെ കുറിച്ചും ഇറ മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്‌.

Content Highlights: Ira Khan recalls getting a sex education book from mom when she hit puberty