സംവിധായകന്‍ ലോഹിതദാസിന്റെ വേര്‍പാട് തന്റെ ജീവിതത്തില്‍ എത്രത്തോളം ബാധിച്ചു എന്നതിനെക്കുറിച്ച്  ഗൃഹലക്ഷ്മിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നടി ഭാമ പറയുന്നു.

എന്റെ ആദ്യ സിനിമ 'നിവേദ്യം' കഴിഞ്ഞ് രണ്ടുവര്‍ഷത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. എല്ലാ കാര്യങ്ങളും പറഞ്ഞുതന്ന ആളായിരുന്നു. ആ ഒരു ഗൈഡന്‍സിന്റെ അഭാവം എന്നെ ബാധിച്ചിട്ടുണ്ടാകും. പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കാന്‍ ലോഹിസാര്‍ സഹായിച്ചിരുന്നു. ഏതു സിനിമയാണ് വേണ്ടെന്നു വയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞുതന്നു. 

സാറിന്റെ മരണശേഷം ഞാന്‍ സിനിമ തിരഞ്ഞെടുക്കുന്നരീതിക്ക് കുറ്റമോ കുറവോ ഉണ്ടായിട്ടുണ്ടാകാം. ഏതായാലും അദ്ദേഹം പോയശേഷമാണ് ശരിക്കും അങ്ങനെ ഒരാളുടെ വില മനസ്സിലായത്. പത്മരാജന്‍, ഭരതന്‍, ശ്രേണിയില്‍ ഇടം നേടിയ ഒരാള്‍. ആ ആളുടെ കൂടെയാണല്ലോ ജോലി ചെയ്യാനവസരം കിട്ടിയത്! എന്നിട്ടും അത് ശരിക്കും ഉപയോഗിക്കാനായില്ലന്നൊരു തോന്നല്‍. പലതും പറയാനും ചോദിച്ചു മനസിലാക്കാനും ഉണ്ടായിരുന്നു. പക്ഷേ പറ്റിയില്ല. ഇനിയും സമയമുണ്ടല്ലോ  എന്നു കരുതി ഭാമ പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം ഗൃഹലക്ഷ്മിയില്‍ വായിക്കാം

women പുതിയ ലക്കം ഗൃഹലക്ഷ്മി ഓണ്‍ലൈനില്‍ വാങ്ങാം. 

Content Highlights: Interview with actress bhama