"ധ്യവയസ്‌കനായ ഒരു സെന്റിനലിന് അഞ്ച് യുവാക്കളെ ഇടിച്ച് നിരപ്പാക്കാന്‍ കഴിയും. അവര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മനുഷ്യരേയും, അവരുടെ ജനസംഖ്യയിലുണ്ടാകുന്ന കുറവും പുറം ലോകത്തോടുള്ള അവരുടെ പേടിയുമാണ് അവരെ ഇത്തരത്തില്‍ അക്രമാസക്തരാക്കുന്നത്."-ഇന്ന് വാർത്തകളിൽ ഇടം പിടിച്ച സെന്റിനൽസിനെയും അവരോടൊപ്പം സൗഹൃദം സ്ഥാപിക്കുകയും ചെയ്ത ഏക വനിതയായ മധുമാല ചഠോപാധ്യായക്ക് പറയാനുള്ളത് അവരുടെ മനുഷ്യത്വം തുളുമ്പുന്ന ജീവിതത്തെക്കുറിച്ചാണ്.

അമേരിക്കന്‍ മിഷണറിയുടെ മരണമാണ് അൻഡമാനിൽ സെന്റിനൽ ദ്വീപിനെ  വീണ്ടും വാര്‍ത്തകളിൽ കൊണ്ടുവന്നത്. എന്നാല്‍ സെന്റിനല്‍സുമായി അടുത്ത് ഇടപഴകിയ നരവംശ ശാസ്ത്രജ്ഞയും ഗവേഷകയുമായ മധുമാല ചതോപാധ്യായ സെന്റിനല്‍സിനെ കുറിച്ച് പറയാനുള്ളത് ഈ പേടിപ്പെടുത്തുന്ന വാര്‍ത്തകളല്ല. 

'ദി ടെലിഗ്രാഫ്' ന്യൂസ് പേപ്പറിലെ അന്‍ഡമാനിലെ ഓങ്കി ഗോത്രത്തില്‍ ഒരു കുട്ടി ജനിച്ച വാര്‍ത്തയും ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകലിന്റെ വക്കിലെത്തിയ ഓങ്കി വിഭാഗത്തെയും കുറിച്ചുള്ള ആ വാര്‍ത്ത പന്ത്രണ്ടുകാരിയായ മധുമാലയെന്ന പെണ്‍കുട്ടിക്ക് കൗതുകമായിരുന്നു. എന്നാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പുറംലോകത്ത് നിന്നുള്ളവര്‍ക്ക് കഴിയില്ലെന്ന് അറിഞ്ഞതോടെ അവള്‍ക്കത് വെറുമൊരു കൗതുകം മാത്രമല്ലാതായി. പകരം സ്‌കൂള്‍ പഠനത്തിന് ശേഷം ഗോത്രവിഭാഗങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയായ നരവംശശാസ്ത്രത്തിന് കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.

image
Image Courtesy: Probashionline.com

ഇന്നത്തെ കാലത്ത് നരവംശശാസ്ത്രം പഠിച്ചിട്ട് എന്ത് കാര്യം എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് അവള്‍ക്ക് ഉത്തരമുണ്ടായിരുന്നു. 'ഇത് എനിക്ക്  ഓങ്കി ഗോത്രത്തിലേക്കുള്ള പാസ്സ്‌പോര്‍ട്ട് ആണ്.'

വെറുമൊരു കൗതുകമായിരുന്നു കുട്ടിക്കാലത്ത് മധുമാലയ്ക്ക് ഈ വിഭാഗത്തോടുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് അത് മാറി ഗോത്രവര്‍ഗക്കാരെക്കുറിച്ച് പഠിക്കുകയും അവരുടെ ജീവിതവും ചര്യകളും മനസിലാക്കി അവരോടൊപ്പം ജീവിക്കുകയും ചെയ്തു. അൻഡമാൻ നിക്കോബാർ ദ്വീപിലെ  ഗോത്രവര്‍ഗത്തില്‍പ്പെട്ടവരുമായി സൗഹൃദം സ്ഥാപിക്കുകയും സെന്റിനൽ ദ്വീപിൽ കാലുകുത്തുകയും ചെയ്ത ആദ്യത്തെ വനിതാ നരവംശ ശാസ്ത്രജ്ഞയാവുകയായിരുന്നു മധുമാല.  

image
Image Courtesy: Probashionline.com

"ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭാഗമായി 1991 ജനുവരി നാലിനായിരുന്നു ഞാന്‍ സെന്റിനല്‍ ദ്വീപിലെത്തിയത്. ആന്ത്രപ്പോളജി സര്‍വേ ഓഫ് ഇന്ത്യയില്‍  റിസര്‍ച്ച് അസോസിയേറ്റ് ആയും  അതിന് മുന്‍പ് റിസേര്‍ച്ച് ഫെല്ലോ ആയും പ്രവര്‍ത്തിക്കുകയായിരുന്നു. ഒറ്റപ്പെട്ട ദ്വീപുകളിലെ ഗോത്രവർഗക്കാരെ വിഷയമാക്കിയുള്ള ഗവേഷണത്തിന്റെ ഫീല്‍ഡ് വിസിറ്റായിരുന്നു അത്."

1970 മുതല്‍ തന്നെ അവിടേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പലപ്പോഴും അത് പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ 1991 ലാണ് പതിമൂന്നു പേരടങ്ങുന്ന ഞങ്ങളുടെ സംഘം സെന്റിനലിലേക്ക് പോയത്. സെന്റിനിലെ ഒരു മധ്യവയസ്കന് അഞ്ച് യുവാക്കളെ ഇടിച്ച് നിരപ്പാക്കാന്‍ കഴിയും. അവര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മനുഷ്യരേയും അവരുടെ ജനസംഖ്യയിലുണ്ടാകുന്ന കുറവും പുറംലോകത്തോടുള്ള അവരുടെ പേടിയുമാണ് അവരെ ഇത്തരത്തില്‍ അക്രമാസക്തരാക്കുന്നത്. 

ദ്വീപിൽ എത്തുന്നതിന് മുമ്പ് തന്നെ ബോട്ടില്‍വെച്ച് കൈകളില്‍ അമ്പും വില്ലുമേന്തി നിന്ന സെന്റിനല്‍സിനെയാണ് ഞങ്ങൾ കണ്ടത്. ഞങ്ങള്‍ ആദ്യം ബോട്ടില്‍ നിന്ന് തേങ്ങയും കായയും വെള്ളത്തിലൂടെ അവരുടെ അടുത്തേക്ക് ഒഴുക്കി. പിന്നീട് വീണ്ടും ഇതേ പോലെ ഒരു സെറ്റുകൂടി സംഘടിപ്പിച്ച് ഞങ്ങൾ വീണ്ടും അവിടെയെത്തി, അപ്പോള്‍ അവര്‍ തന്നെ നേരിട്ട് ബോട്ടിനടുത്തേക്ക് എത്തി അവ നേരിട്ട് ശേഖരിക്കുകയായിരുന്നു. ഒപ്പം അവരിലൊരാള്‍ കൈയില്‍ അമ്പും വില്ലും ഞങ്ങള്‍ക്ക് നേരെ ചൂണ്ടിയിരുന്നു. 

എന്നാല്‍  അതിനുശേഷം ഫെബ്രുവരി മാസത്തിൽ വീണ്ടും അവിടേക്ക് എത്തിയ എനിക്ക് കിട്ടിയത് വലിയ സ്വീകരണമായിരുന്നു. അന്ന് ഞങ്ങളുടെ നേർക്ക് അവർ അമ്പും വില്ലും നീട്ടിയില്ല. അതിനും അവർക്കൊരു കാരണമമുണ്ടായിരുന്നു. പ്രകൃതിയെ ആരാധിക്കുന്നവരാണ് അവിടുത്തെ ജനങ്ങള്‍. മരവും പുഴയും മണ്ണിനെയും ആരാധിക്കുന്നവരാണ് അവര്‍. അതുകൊണ്ട് തന്നെ അവര്‍ സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ അവിടേക്ക് എത്തിയ ഗവേഷക സംഘത്തിന്റെ രക്ഷകയാകുകയായിരുന്നു മധുമാല. 

image
Image Courtesy: Facebook

ആന്ത്രപ്പോളജി സര്‍വേ ഓഫ് ഇന്ത്യയില്‍  റിസേര്‍ച്ച് അസോസിയേറ്റായും അതിന് മുന്‍പ് റിസര്‍ച്ച് ഫെല്ലോ ആയും പ്രവര്‍ത്തിക്കുകയായിരുന്നു മധുമാല. ആറു വര്‍ഷത്തോളം ആന്‍ഡമാനിലെ ഗോത്രവര്‍ഗങ്ങളെ പറ്റി ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട് 'നീണ്ട ആറുവര്‍ഷം ആന്‍ഡമാനില്‍ വിവിധ ഗോത്രവര്‍ഗങ്ങളുടെ ഇടയില്‍ ഒറ്റക്ക്  പ്രവര്‍ത്തിച്ചിട്ടും ഒരു മനുഷ്യന്‍ പോലും മോശമായി പെരുമാറിയിട്ടില്ലെന്നും പറയുകയാണ് മധുമാല. അവരുടെ സാങ്കേതികവിദ്യ മാത്രമാണ് ആദിമമായതെന്നും മധുമാല പറയുന്നു.

പിന്നീട് വർഷങ്ങൾക്ക് ശേഷം 1999ൽ മധുമാല വീണ്ടും അവിടേക്ക് പോയി. അന്ന് അവിടെ എത്തിയ തന്നെ 'സുഹൃത്ത് 'എന്നർത്ഥം വരുന്ന അവരുടെ ഭാഷയിൽ 'മിലലേ' എന്ന് അഭിസംബോധന ചെയ്തതായും മധുമാല പറയുന്നു. 

Story Courtesy: theprint.in

Content Highlights: Indian Woman Behind the World’s First Friendly Contact with the Sentinelese Madhumala Chattapadhyay