പ്പോള്‍ ആളുകളേക്കാള്‍ കൂടുതല്‍ കൊറോണ വൈറസ് വ്യാപനത്തെ പറ്റി അറിവുള്ളത് നമ്മുടെ ടെലിവിഷന്‍ സീരിയലുകള്‍ക്കാണെന്നു തോന്നുന്നു. പ്രത്യേകിച്ചും ഹിന്ദി ഭാഷയിലെ സീരിയലുകള്‍. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍.. എന്നിങ്ങനെ സാധാരണക്കാരുടെ ജീവിതത്തില്‍ വന്ന പുതിയ മാറ്റങ്ങളെ അവര്‍ സ്‌ക്രീനിലേയ്ക്കും കൊണ്ടുവന്നു തുടങ്ങി..  'യേ റിഷ്താ ക്യാ കെഹല്‍ത്താ ഹൈ' എന്ന ടെലിവിഷന്‍ സീരിയലിലെ രംഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

 

ലോക്ഡൗണ്‍ തുടങ്ങി നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയ സീരിയല്‍ വീണ്ടും ട്രെന്‍ഡാവുകയാണ്. ഏറ്റവും പോപ്പലര്‍ സീരിയലുകളില്‍ ഒന്നാണ് ഇത്. കൊറോണ നിയന്ത്രണങ്ങള്‍ക്കിടയിലൂടെ ഷൂട്ടിങ് പുനരാരംഭിച്ച സീരിയലില്‍ കൊറോണക്കാലത്ത് പാലിക്കേണ്ട സുരക്ഷാ നടപടികളും കാണിക്കുന്നുണ്ടെന്നതാണ് പ്രത്യേകത. 

തിങ്കളാഴ്ചത്തെ എപ്പിസോഡില്‍ പ്രധാന കഥാപാത്രങ്ങളെല്ലാം മാസ്‌ക് ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല നായകനും നായികയും തമ്മിലുള്ള റൊമാന്റിക് സീനുകള്‍ പരസ്പരം സാനിറ്റൈസര്‍ നല്‍കുന്നതും, നായകന്‍ നായികയ്ക്ക് ഫേസ്മാസ്‌ക് വച്ചുകൊടുക്കുന്നതുമൊക്കെയാണ്. ഫേസ് ഷീല്‍ഡിലൂടെയുള്ള ചുംബനരംഗവുമുണ്ട് സീരിയലില്‍.

പുറത്ത് പോകാനൊരുങ്ങുന്ന നായികയ്ക്ക് നായകന്‍ ബാഗില്‍ സാനിറ്റൈസര്‍ എടുത്തുവച്ച് നല്‍കുന്നുമുണ്ട്. ചൊവ്വാഴ്ചത്തെ എപ്പിസോഡില്‍ ഫേസ് ഷീല്‍ഡ് മാറ്റാന്‍ ശ്രമിക്കുന്ന നായികയെ നായകന്‍ അതില്‍ നിന്ന് വിലക്കുന്ന സീനും രസകരമാണ്.  

''Relationship goals.. ''എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയ ഈ സീരിയലിലെ രംഗങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. സീരിയലിലെ ചെറിയ ഭാഗങ്ങള്‍ ട്വിറ്ററിലും മറ്റും പങ്കുവച്ചത് ഇപ്പോള്‍ വൈറലാണ്. 10 ലക്ഷം വ്യൂവേഴ്‌സ് വരെയുണ്ട് ഈ രംഗങ്ങള്‍ക്ക്. 

Content Highlights:  Indian TV Show Got Relationship Goals During Coronavirus Pandemic