ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും അവനവനെ സ്നേഹിക്കുന്നതിനെക്കുറിച്ചുമൊക്കെ നിരന്തരം കുറിപ്പുകൾ പങ്കുവെക്കാറുള്ളയാളാണ് നടി ഇല്യാന ഡിക്രൂസ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് വർക്കൗട്ടിനു ശേഷമുള്ള ചില ചിത്രങ്ങളാണ്. മനോഹരമായൊരു കുറിപ്പോടെയാണ് ഇല്യാന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വർക്കൗട്ടിനുശേഷം വികാരാധീനയായെന്നും അതിനു പിന്നിലെ കാരണവും പങ്കുവെക്കുകയാണ് ഇല്യാന. ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വർക്കൗട്ടിലേക്ക് തിരികെയെത്തിയതിനു ശേഷമുള്ള അനുഭവം പങ്കുവെക്കുകയായിരുന്നു ഇല്യാന. 

വർക്കൗട്ടിനുശേഷം ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ലാത്തൊരു നിമിഷം ഇന്നുണ്ടായി എന്നു പറഞ്ഞാണ് ഇല്യാന ചിത്രം പങ്കുവെച്ചത്. താൻ അൽപം വികാരാധീനയാവുകയും കണ്ണു നിറയുകയും ചെയ്തു. അതിനു പിന്നിലെ കാരണവും ഇല്യാന പങ്കുവെച്ചു. 

ileana

സ്ട്രെച്ചിങ്ങിനു ശേഷം കൂൾ ഡൗൺ സെഷൻ ആയപ്പോൾ ട്രെയിനർ കൈകൾ ചേർത്ത് അവനവനെ പുണരൂ എന്ന് പറഞ്ഞു. നിങ്ങൾക്കു വേണ്ടി ശരീരം ചെയ്തുതരുന്നതിനെല്ലാം നന്ദി പറയാൻ ആവശ്യപ്പെട്ടു. അതു തന്നെ ഏറെ സ്പർശിച്ചു. അത് ഏറ്റവും മനോഹരമായൊരു അനുഭവമായിരുന്നു. ആരാധകരോട് അങ്ങനെ ചെയ്യാൻ ശ്രമിക്കാനും എങ്ങനെ അനുഭവപ്പെടുന്നുവെന്ന് നോക്കൂ എന്നു പറയുകയും ചെയ്തു താരം.

നേരത്തേ താരം ബോഡിപോസിറ്റിവിറ്റിയെക്കുറിച്ച് പങ്കുവെച്ച പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ ശരീരത്തെക്കുറിച്ച് അപകർഷതാബോധം തോന്നിയിരുന്നുവെന്നും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമാണ് ഇല്യാന പങ്കുവെച്ചത്. എന്നാൽ പിന്നീട് തന്റെ കുറവുകളെ സ്വീകരിക്കാൻ പഠിച്ചുവെന്നും താൻ വ്യത്യസ്തയാണെന്ന് തിരിച്ചറിഞ്ഞുവെന്നും ഇല്യാന പറഞ്ഞു. 

താൻ ലോകം മാതൃകയാക്കിയിരിക്കുന്ന സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തിയെന്നും വേറിട്ടു നിൽക്കാൻ ജനിച്ചയാളായ താൻ എന്തിനാണ് ആകുലപ്പെടുന്നതെന്നും ഇല്യാന ചോദിക്കുകയുണ്ടായി. വിഷാദരോ​ഗത്തിലൂടെ കടന്നുപോയ ഇരുണ്ട ഭൂതകാലത്തെക്കുറിച്ചും ഇല്യാന പങ്കുവെച്ചിട്ടുണ്ട്. 

Content Highlights: Ileana d'cruz emotional after workout,  Ileana d'cruz body positivity post, women news