ര്‍ഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാലഘട്ടമാണ്, ശ്രദ്ധയും കരുതലും നല്‍കി കാക്കേണ്ട കാലം. ഗര്‍ഭമാകുന്ന വലിയ ചുമടെടുക്കുന്നതില്‍ കൂലിപോലും നല്‍കാന്‍ എത്രയോഗ്യന്‍ മകനും സാധിക്കില്ലെന്ന് മഹാ ആചാര്യന്മാര്‍ പോലും പറയുന്നു. എന്നാല്‍ നമ്മുടെ അമ്മമാരോടുള്ള നമ്മുടെ നന്ദി നാം ഒപ്പം ജീവിത സഖിയായി ചേര്‍ത്തവള്‍ക്കുള്ള കരുതാലായി നല്‍കുമ്പോഴാണ് സ്നേഹത്തിന്റെ പരമ്പര കൈമാറ്റം സാധ്യമാകുന്നത്. എന്നാല്‍ ആധുനിക ലോകത്തിന്റെ അണുകുടുംബ സംവിധാനങ്ങളില്‍ സ്ത്രീക്ക് കിട്ടുന്ന കരുതല്‍ വളരെ കുറവാണ്. തൊഴില്‍ സമ്മര്‍ദ്ദങ്ങളിലുഴറുന്ന കുടുംബാംഗ സൗഹൃദങ്ങളുടെ സാഹചര്യങ്ങള്‍ നിറയ്ക്കാത്ത ചെറിയ കുടുംബ വ്യവസ്ഥയില്‍ ഗര്‍ഭകാല പരിചരണം ആശുപത്രി സന്ദര്‍ശനങ്ങളില്‍ മാത്രം ഒതുങ്ങാറാണ് പതിവ്. ഇതിന് ഒരു തിരുത്താണ് 'സഹോദരി' എന്ന പദ്ധതിയിലൂടെ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ആരംഭിച്ച് ഐ ലവ് നയന്‍ മന്ത്സ് എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭം ഒരുക്കുന്നത്.

അഞ്ജലി, ഗംഗ, സുമ എന്നിവര്‍ ചേര്‍ന്നാണ് ഐ ലവ് നയന്‍ മന്ത്സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയ്ക്ക് തുടക്കമിട്ടത്. ആപ്പിലൂടെയായിരുന്നു പ്രവര്‍ത്തനങ്ങളുടെ തുടക്കം. 2017ല്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാവരിലും എത്താനുള്ള പുതിയ കാലത്തിന്റെ മാര്‍ഗം ടെക്നോളജി തന്നെയാണ് എന്ന ചിന്തയാണ് ആപ്പ് നിര്‍മ്മിക്കുന്നതിലേയ്ക്ക് എത്തിയത്. 

ചികിത്സയോടൊപ്പം ഏറ്റവും അനിവാര്യമായ സാമീപ്യത്തിലാണ് ഐ ലവ് നയന്‍ മന്ത്സ് 'സഹോദരി'യുടെ സേവനം ലഭ്യമാകുക. പരിശീലനം സിദ്ധിച്ച ഗര്‍ഭകാല ശുശ്രൂഷകരാണ് 'സഹോദരി'മാര്‍. ഒറ്റപ്പെടല്‍ ഒഴിവാക്കുക, എല്ലാകാര്യത്തിലും പിന്തുണ നല്‍കുക, നല്ല വ്യായാമം, ആവശ്യവും പോഷകപ്രദവുമായ ഭക്ഷണം ഇവയിലെല്ലാം 'സഹോദരി'മാരുടെ സഹായം ലഭിക്കുന്നു. ഗര്‍ഭകാലത്തെ മാനസിക പിരിമുറുക്കം കുറയ്ക്കുവാനായി സഹോദരിമാര്‍ അവരോടൊപ്പം സമയം ചിലവഴിക്കുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. മറ്റ് സ്ത്രീകള്‍ സഹായത്തിനായി ഇല്ലാത്തവര്‍ക്കായി വേണ്ട പ്രത്യേക പരിചരണവും സഹോദരിമാര്‍ നല്‍കുന്നു. സ്‌കൈപ്പ്, വീഡിയോ കോള്‍ എന്നിവയിലൂടെ ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരുമായി സംസാരിക്കുവാനും അവസരം ഉണ്ടാക്കുകയും ചെയ്യുന്നു. 

മാനസിക പിരിമുറുക്കം ഏറുകയും ചെറിയ കാര്യങ്ങളില്‍ പോലും സങ്കടവും ദേഷ്യവും ഉണ്ടാകുന്ന ഗര്‍ഭകാലത്ത് പരിചരണം ശരിയായ രീതിയില്‍ ആയില്ലെങ്കില്‍ ജനിക്കുന്ന കുട്ടിയുടെ മാനസിക ശാരീരിക വളര്‍ച്ചയെ അത് കാര്യമായി ബാധിക്കും എന്നതില്‍ സംശയമില്ല. ശരിയായ വ്യായാമം സഹോദരിമാര്‍ ഉറപ്പുവരുത്തുന്നു. ത്രിഗുണാത്മിക എന്ന വ്യായാമ മുറയില്‍ പരിശീലനം സിദ്ധിച്ചവരാണ് സഹോദരിമാര്‍. കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണുവാന്‍ ഗര്‍ഭസ്ഥയായ സ്ത്രീയ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുവാനും ഡോക്ടറുടെ സന്ദര്‍ശനം ബുക്ക് ചെയ്യുവാനും തുടങ്ങി കൃത്യമായ ടെസ്റ്റുകള്‍ നടത്തി സുരക്ഷിതമായ വീടുകളില്‍ എത്തിക്കുക വരെ സഹോദരി ചെയ്യുന്നു. 

ഗര്‍ഭ കാലയളവില്‍ ശാരീരികവും മാനസികവുമായ മുഴുവന്‍ പിന്തുണയും സഹോദരി നല്‍കുന്നു. ഒപ്പം നടക്കുക, മസാജ് ചെയ്യുക, പടിക്കെട്ടുകള്‍ കയറിയിറങ്ങുന്ന ലഘുവ്യായാമങ്ങള്‍ ചെയ്യിക്കുക, ചൂടുവെള്ളത്തില്‍ കുളിപ്പിക്കുക, റിലാക്സേഷന്‍ ടെക്നിക്കുകള്‍ ചെയ്യിക്കുക, ശ്വാസനിയന്ത്രണത്തിലൂടെ സ്ട്രെസ് കുറയ്ക്കാന്‍ പരിശീലിപ്പിക്കുക, ഇരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും മറ്റും പാലിക്കേണ്ട ശരിയായ ശാരീരിക നിലകളെപ്പറ്റി ഓര്‍മപ്പെടുത്തുക തുടങ്ങി സുഖപ്രസവം ഉറപ്പാക്കാന്‍ വേണ്ടതെല്ലാം സഹോദരി ചെയ്യുന്നു. 

Nine Months
I Love Nine Months Team 

 

മുലയൂട്ടലില്‍ ശ്രദ്ധവയ്ക്കേണ്ട കാര്യങ്ങള്‍ സഹോദരി ഒപ്പം നിന്ന് പറഞ്ഞുതരും. പ്രസവാനന്തര സമയത്ത് ചിലര്‍ക്കെല്ലാം ബേബി ബ്ലൂ അനുഭവപ്പെടാറുണ്ട്. മാനസികാവസ്ഥയില്‍ വരുന്ന ചില ചെറിയ മാറ്റങ്ങള്‍, അകാരണമായ സങ്കടം, നേരിയ തോതിലുള്ള വിഷാദം ഒക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. എന്നാല്‍ സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും അധികരിച്ച് ചിലരില്‍ അത് വിഷാദത്തോളം എത്തുന്നു. ഈ ഘട്ടങ്ങളില്‍ ഒപ്പം നിന്ന് പരിചരിക്കുന്ന പരിശീലനം സിദ്ധിച്ച ആള്‍ എന്ന നിലയില്‍ സഹോദരി ഇക്കാര്യങ്ങള്‍ വളരെവേഗം തിരിച്ചറിയുന്നു. വിഷയം കരുതലോടെ വീട്ടുകാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് മതിയായ ചികിത്സ നല്‍കുന്നു.

സ്ത്രീകള്‍ക്കായി സ്ത്രീകള്‍ തുടങ്ങിയ സംരംഭം എന്നതാണ് സഹോദരിയുടെ പ്രത്യേകത. സ്ത്രീകള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നേരിടേണ്ടിവന്നത് നിരവധി പ്രശ്നങ്ങളാണ്. സാങ്കേതികമായ ആദ്യം പ്രതിബന്ധങ്ങളുണ്ടായി ആപ്പ് രൂപീകരിക്കുന്നതിനും മറ്റും വലിയ പ്രയത്നം തന്നെ വേണ്ടിവന്നു. ശേഷം ഓരോ ഘട്ടങ്ങളിലും യാത്രകളിലുമെല്ലാം നിരവധി തടസങ്ങള്‍ നേരിട്ട സംരംഭം ഒടുവില്‍ വിജയത്തിലേക്ക് എത്തുകയായിരുന്നു. എല്ലാ അമ്മമാരിലേയ്ക്കും ഇതെത്തണം എന്ന ഉദ്ദേശത്തോടെയായതിനാല്‍ ഐലവ് നയന്‍ മന്ത്സ് സഹോദരി എന്ന സംരംഭം ഒരുക്കിയിരിക്കുന്നത് കുറഞ്ഞ നിരക്കിലാണ്. പരിചരണത്തിനാവശ്യമായ എല്ലാ വസ്തുക്കളും സഹോദരിമാര്‍ തന്നെയാണ് എത്തിക്കുന്നതും. തിരുവനന്തപുരം നഗത്തിലേയ്ക്ക എത്തിയ സഹോദരിമാര്‍ ഇന്ന് നഗരത്തിന് പുറത്തും സേവനം നല്‍കുവരുന്നു. 

ആധുനിക കാലത്ത് ജീവിത ശൈലീ രോഗങ്ങള്‍ കൂടികവരികയാണ്. പിസിഒഡി, തൈറോയിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ആര്‍ത്തവക്രമത്തിലെ തടസങ്ങള്‍ എന്നിവയെല്ലാം പ്രസവത്തെ സങ്കീര്‍ണമാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങളുള്ളവര്‍ക്ക് സഹോദരി പ്രദാനം ചെയ്യുന്ന ശാസ്ത്രീയ പരിചരണം ഒരു പരിധിവരെയെങ്കിലും പ്രശ്നങ്ങളെ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. പ്രസവവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ക്കും സഹോദരി പരിഹാരം നല്‍കുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നിരവധിപേരാണ് സംശയങ്ങളുമായി സഹോദരിയെ സമീപിക്കുന്നത്. വിവിധ ഭാഷകളിലായി ആപ്ലിക്കേഷനില്‍ പ്രസവവും അതുമായി ബന്ധപ്പെട്ട വിവരങ്ങളും നല്‍കിയിരിക്കുന്നു. 

ഐലവ് നയന്‍ മന്ത്സ് വിവിധ തലത്തില്‍ അവരുടെ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കായി സ്ഥാപനങ്ങളില്‍ ബോധവത്കരണ ക്ലാസുകളും ഭര്‍ത്താവിനും ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളുടെ അമ്മമാര്‍ക്കുമെല്ലാം ക്ലാസുകള്‍ നല്‍കിവരുന്നു. കൂടാതെ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് പ്രസവാനന്തരം മുലയൂട്ടല്‍ സാധ്യമാകാതെ വരാറുണ്ട്. ആറുമാസത്തെ പ്രസവാവധിയ്ക്ക് ശേഷം അവര്‍ ജോലിയിലേയ്ക്ക് പ്രവേശിക്കുകയാണ് പതിവ് ശേഷം ക്രമേണ മലയൂട്ടല്‍ അവസാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഐലവ് നയന്‍ മന്ത്സ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്കായി ബ്രെസ്റ്റ് ഫീഡിങ് പോഡ് ഒരുക്കുന്നു. ഇളക്കിമാറ്റാന്‍ കഴിയുന്ന ചെറിയ മുറിയാണ് ഈ ഫീഡിങ് പേഡ്. ചെറിയ റെഫ്രിഡ്ജിറേറ്ററും കസേരയും ബ്രെസ്റ്റ് പമ്പും ഈ പോഡില്‍ ഉണ്ടാകും. ജോല ചെയ്യുന്ന സമയത്തും ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് മുലപ്പാല്‍ ശേഖരിച്ച് കുപ്പിയിലാക്കി റഫ്രിഡ്ജിറേറ്ററില്‍ സൂക്ഷിക്കാന്‍ കഴിയും. അടുത്ത ദിവസം പാല്‍ കുഞ്ഞിന് നല്‍കാനും കഴിയുന്നു. ജോലി ചെയ്യുന്ന അമ്മമാരുടെ കുട്ടികള്‍ അമ്മയുടെ അസാന്നിധ്യത്തില്‍ മുലപ്പാലിന്റെ കുറവ് ഉണ്ടാകില്ല.

ഇത്തരത്തില്‍ സമൂലമായിത്തന്നെ സ്ത്രീകളുടെ മാതൃത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പരിഹാരം കാണുന്ന വിദഗ്ധരായ സ്ത്രീകളുടെ കൂട്ടായ്മ ഐലവ് നയന്‍ മന്ത്സ്.