ലോകമെമ്പാടും ആരാധകരുള്ള ​ഗായികയാണ് മുപ്പത്തിരണ്ടുകാരിയായ അഡെൽ.  ഈ ഗായിക അടുത്തിടെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത് മറ്റൊരു കാര്യത്തിനാണ്. തന്റെ ഭാരം കുറച്ചതിനെ പറ്റി യുഎസ് കോമഡി ഷോയായ നൈറ്റ് ലൈവിൽ അഡെൽ പറഞ്ഞ തമാശയാണ് ഇപ്പോൾ വൈറൽ. 20 കിലോ ഭാരമാണ് അഡെൽ കുറച്ചത്. .

'നിങ്ങളെന്നെ മുൻപേ കണ്ടതിൽ നിന്ന് വളരെ വ്യത്യാസമുണ്ട് ഇത്തവണയെനിക്ക്. ശരിക്കും ഈ കൊറോണ നിയന്ത്രണങ്ങൾ കാരണം എന്റെ ശരീരത്തിന്റെ പകുതിഭാഗമെ എനിക്ക് ഒപ്പം കൊണ്ട് വരാൻ പറ്റിയുള്ളൂ.' ഭാരം കുറച്ചതിനെ പറ്റി അഡെൽ പറഞ്ഞത് ഇങ്ങനെയാണ്.

നൈറ്റ് ലൈവ് ഷോയിൽ ആതിഥേയയായും ഒരേസമയം ഗായികയായും നിൽക്കേണ്ടി വന്നപ്പോൾ വലിയ ഭയം തോന്നിയതായും അഡെൽ പറയുന്നുണ്ട്. ' നിരവധി ഹൃദയം തകർക്കുന്ന അനുഭവങ്ങൾക്ക് ശേഷമാണ് ഞാനിപ്പോൾ ഇവിടെ നിൽക്കുന്നത്. ആദ്യം 19-ാം വയസ്സിലായിരുന്നു അത്. പിന്നെ ഞാൻ അൽപം കൂടി പ്രസിദ്ധയായി കഴിഞ്ഞ് 21-ാം വയസ്സിൽ, പിന്നീട് കൂടുതൽ പ്രസിദ്ധയായി കഴിഞ്ഞ് 25-ാം വയസ്സിൽ.' അഡെൽ തന്റെ ജീവിതത്തെ പറ്റി പറയുന്നത് ഇങ്ങനെ.

Content Highlights:I could only bring half of me, Adele jokes about weight loss