പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും കടന്നുവന്ന് ബോളിവുഡില്‍ ഒരിടം കണ്ടെത്തുകയും വിമര്‍ശനങ്ങളെ കാറ്റില്‍പ്പറത്തി മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന താരമാണ് സണ്ണി ലിയോണ്‍. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്റെയും മക്കളുടെയുമൊക്ക വിശേഷങ്ങള്‍ സണ്ണി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയും അത്തരത്തിലൊന്നാണ്. 

നാലുവയസ്സുകാരിയായ മകള്‍ നിഷയ്‌ക്കൊപ്പമുള്ള വീഡിയോയാണ് സണ്ണി ലിയോണ്‍ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഫില്‍റ്ററിട്ട് പോസ് ചെയ്ത് പങ്കുവച്ച വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധേയം. '' നിഷ എന്തൊരു സുന്ദരിയാണ്, ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്'' എന്നു പറഞ്ഞാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവച്ചത്.

ലോക്ക്ഡൗണ്‍ ആയതോടെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള വീട്ടുവിശേഷങ്ങളൊക്കെ സണ്ണി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ക്വാറന്റൈനിലായതോടെ സണ്ണി സദാസമയം ഉറക്കമാണെന്നും നല്ല പാചകക്കാരിയല്ലെന്നും പറഞ്ഞ് കളിയാക്കി ഡാനിയല്‍ വെബ്ബര്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെ ഡാനിയലിന്റെ വീഡിയോ പങ്കുവച്ച സണ്ണി തന്റെ ഭര്‍ത്താവ് ടിവി കണ്ടും സെല്‍ഫികളെടുത്തുമാണ് ക്വാറന്റൈന്‍ കാലം കഴിച്ചുകൂട്ടുന്നതെന്നു പറഞ്ഞ് മധുരപ്രതികാരം തീര്‍ക്കുകയും ചെയ്തിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

Nisha is so so pretty!! I’m a lucky mommy! With the sweetest heart!!!

A post shared by Sunny Leone (@sunnyleone) on

2011 ജനുവരിയിലാണ് സണ്ണി ലിയോണ്‍ ഡാനിയല്‍ വെബ്ബറിനെ വിവാഹം കഴിക്കുന്നത്. 2017 ജൂലൈയില്‍ ഇരുവരും നിഷയെ ദത്തെടുത്തു. 2018ല്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബര്‍, നോഹാ സിങ് വെബര്‍ എന്നീ ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു. 

Content Highlights: i am lucky mother says sunny leone