ഭരണങ്ങൾ ഭം​ഗി നോക്കി വാങ്ങിയാൽ മാത്രം പോരാ, അതു സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതും പ്രധാനമാണ്. അലക്ഷ്യമായി ആഭരണങ്ങൾ കൈകാര്യം ചെയ്യുക വഴി എളുപ്പത്തിൽ കേടുപാടുകളുണ്ടാകാം. സ്വർണമായാലും വെള്ളിയായാലും സാധാരണ ആഭരണങ്ങളായാലും സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.

  • ആഭരണം എടുത്തുവെക്കും മുമ്പ് അവ വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആഭരണം ധരിച്ചപ്പോൾ വിയർപ്പും ചെളിയുമെല്ലാം അതിനുള്ളിൽ അടിഞ്ഞിട്ടുണ്ടാവാം. അതിനാൽ അവയെല്ലാം പൂർണമായി നീക്കിയതിനുശേഷം മാത്രമേ എടുത്തുവെക്കാവൂ. 
  • ഒന്നിലധികം ആഭരണങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ അവ അടുത്തടുത്ത് വെക്കാതിരിക്കാനും ശ്രദ്ധിക്കണം. പല ഡിസൈനിലുള്ള ആഭരണങ്ങൾ ഒന്നിച്ചുവെച്ചാൽ അവ തമ്മിൽ ഉരസലുണ്ടാകാനും തിളക്കം നഷ്ടപ്പെടാനും ഇടയുണ്ട്. 
  • പേൾ പോലുള്ളവ എടുത്തുവെക്കുമ്പോൾ കൂടുതൽ കരുതൽ വേണ്ടതുണ്ട്. വായു കടക്കാത്ത പെട്ടിയിൽ തുണിയിലോ മറ്റോ പൊതിഞ്ഞ് പേൾ ആഭരണങ്ങളും മറ്റും സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് പേളിന്റെ തിളക്കവും തനിമയും നിലനിർത്തും.

ആഭരണങ്ങൾക്കും വസ്ത്രങ്ങൾക്കും മറ്റ് ഫാഷൻ ഉത്പന്നങ്ങൾക്കും അത്യപൂർവ വിലക്കിഴിവൊരുക്കിയിരിക്കുകയാണ് ആമസോൺ ​ഗ്രേറ്റ് ഇന്ത്യാ ഫെസ്റ്റിവലിലൂടെ..

  • വില പിടിപ്പുള്ളതും കല്ലുകളുള്ളതുമായ ആഭരണങ്ങളെല്ലാം അതാത് വിശേഷ സന്ദർഭങ്ങളിൽ ധരിക്കുന്നതാണ് നല്ലത്. വീട്ടുജോലികൾക്കിടയിലോ വർക്കൗട്ടിനിടയിലോ ഒക്കെ ഇത്തരം ആഭരണങ്ങൾ ധരിക്കാതിരിക്കാനും ശ്രദ്ധിക്കുക. മാത്രമല്ല അമിതമായി ചൂടും വെളിച്ചവും തട്ടി കല്ലുകളുടെ തിളക്കം നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കാം. 
  • ആഭരണങ്ങൾ ചെറു ചൂടുവെള്ളത്തിൽ വീര്യമില്ലാത്ത സോപ്പുപയോ​ഗിച്ച് വേണം കഴുകാൻ. മൃദുവായ നാരുകളുള്ള ബ്രഷ് ഉപയോ​ഗിച്ചേ വൃത്തിയാക്കാവൂ. 
  • സൗന്ദര്യവർധക വസ്തുക്കൾക്കിടയിൽ നിന്ന് ആഭരണങ്ങൾ മാറ്റിവെക്കാനും മറക്കരുത്. ചില ലോഷനുകളിലെയും പെർഫ്യൂമുകളിലെയും ഹെയർസ്പ്രേകളിലെയുമൊക്കെ കെമിക്കലുകൾ ആഭരണത്തിന്റെ തിളക്കം നഷ്ടപ്പെടുത്തിയേക്കാം.