കൊറോണ വൈറസും ലോക്ഡൗണും പലരെയും തൊഴില്‍ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടകാലമാണിത്. തൊഴിലിന്റെ കാര്യത്തില്‍ പലരും വഴിമാറി ചിന്തിച്ചു തുടങ്ങി. ആരുമധികം കടന്നു ചെല്ലാത്തതും വലിയ മുതല്‍മുടക്കില്ലാത്തതുമായ പലതരം സ്വയം തൊഴിലുകളുണ്ട്. സ്ത്രീകള്‍ക്ക് മാത്രമല്ല ആര്‍ക്കും തുടങ്ങാവുന്ന ചില ബിസിനസ് ഐഡിയകള്‍ പരിചയപ്പെടാം. 

ഐസ്‌ക്യൂബുകള്‍ 

ഐസ്‌ക്യൂബുകള്‍ ഉണ്ടാക്കി വില്‍ക്കാം. ഒരു ഫ്രീസറിന്റെ സഹായത്തോടെ ഇത് ചെയ്യാം. 15,000- 20,000 രൂപ നിക്ഷേപത്തില്‍ ആരംഭിക്കാം. വീട്ടിലെ ഫ്രീസറുകള്‍ ഉപയോഗപ്പെടുത്തിയും ഇത്തരം ഉത്പന്നം നിര്‍മിക്കാം. 

ഫ്രൈഡ് ചിക്കന്‍ പാക്കറ്റുകള്‍  

റെഡി ടു ഈറ്റ് വിഭവങ്ങളുണ്ടാക്കല്‍ ലാഭകരമായ സംരംഭമാണ്.  ഇതിനായി വീട്ടിലെ സൗകര്യങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിയാല്‍ മതിയാകും. ഇതിനാവശ്യമായ ഫുഡ്‌ഗ്രേഡ് കണ്ടെയ്‌നറുകള്‍ സുലഭമായി ലഭിക്കും. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ക്ക് എക്കാലത്തും വിപണനസാധ്യതയുണ്ട്.
 
ഉണക്കിയ ഏത്തപ്പഴം

ചെറിയ മുതല്‍മുടക്കില്‍ വീടുകള്‍ കേന്ദ്രീകരിച്ച് തുടങ്ങാവുന്ന ഒരു ലഘുസംരംഭം. ഇലക്ട്രിസിറ്റി/ വിറക്/ ഗ്യാസ് ഉപയോഗിച്ചുകൊണ്ടുള്ള ഡ്രയര്‍ പ്രാദേശികമായി നിര്‍മിക്കാം. മിക്ക പഴങ്ങളും പച്ചക്കറികളും ഇപ്രകാരം ഉണക്കിവില്‍ക്കാം. 

grihalakshmi
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

കപ്പ ചിപ്‌സ്

കപ്പ തൊണ്ടുകളഞ്ഞ് നന്നായി കഴുകി മെഷീന്റെ സഹായത്തോടെ അരിഞ്ഞ് വറുത്തെടുക്കുന്നു. ആകര്‍ഷകമായ പാക്കിങ് ഉറപ്പാക്കണം. 50 ശതമാനത്തില്‍ ഏറെ ലാഭവിഹിതം തരുന്ന സംരംഭമാണിത്.

ചക്കവരട്ടി

ചക്കപ്പായസം, ചക്ക ഹല്‍വ, ചക്ക മിഠായി, ചക്ക ഐസ്‌ക്രീം, ചക്ക അട തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവാണ് ചക്കവരട്ടി. 
 

ഓണ്‍ലൈന്‍ ലഞ്ച് 

വീട്ടിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉച്ചഭക്ഷണം തയ്യാറാക്കുകയും മുന്‍കൂട്ടി ഓര്‍ഡര്‍ തരുന്നവര്‍ക്ക് സൈറ്റില്‍ എത്തിച്ചുകൊടുക്കുകയുമാണ് വേണ്ടത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചാരണം നടത്തിയാല്‍ മതി.   

(ചെറിയ മുതല്‍മുടക്കില്‍ ആര്‍ക്കും എളുപ്പത്തില്‍ തുടങ്ങാവുന്ന ചെറുകിട ബിസിനസ്സുകളെക്കുറിച്ച് പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍ വായിക്കാം.)

Content Highlights: home based business ideas during corona pandemic