ച്ഛന്‍ ഹാരിയുടെ വിരലുകളില്‍ മുറുകേ പിടിച്ച് മുഖം മറച്ച കുഞ്ഞ് ആര്‍ച്ചിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ഫാദേഴ്‌സ് ഡേയില്‍ ആര്‍ച്ചിക്കൊപ്പം ഹാരി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആര്‍ച്ചി ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ ഫാദേഴ്‌സ് ഡേ ആണ് ഇത്. യു.എസ് മദേഴ്‌സ് ഡേ ആയ മെയ് 12 ന്  ആര്‍ച്ചിയുടെ കുഞ്ഞിക്കാലുകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എലിസബത്ത് രാജ്ഞിയുടെ എട്ടാമത്തെ പേരക്കുട്ടിയാണ് ഹാരിയുടെയും മേഗന്റെയും മകന്‍ ആര്‍ച്ചി. 

Harry and Meghan share an adorable picture of baby Archie in fathers day

കൊട്ടാരത്തിലെ പതിവുരീതികളില്‍ നിന്ന് വ്യത്യസമായി, ജനിച്ച് ഒരു ആഴ്ചയ്ക്ക് ശേഷമാണ് ആര്‍ച്ചിയെ ആദ്യമായി പൊതുജനങ്ങളെ കാണിച്ചത്. ജൂലൈയില്‍ വിന്റസറിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ച് ആര്‍ച്ചിയുടെ ജ്ഞാനസ്‌നാനകര്‍മം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹാരിയുടെയും മേഗന്റെയും വിവാഹം നടന്നത് ഇവിടെ വച്ചാണ്. 1984 വിന്റസറിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചു തന്നെയായിരുന്നു ഹാരിയുടെയും ജ്ഞാനസ്‌നാനം നടത്തിയത്.

Content Highlight: Harry and Meghan share an adorable picture of baby Archie in fathers day