ന്തർദേശീയ പുത്രീ ദിനമാണിന്ന്. പെൺമക്കളെ ആഘോഷിക്കുന്ന ചിത്രങ്ങളും കുറിപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹമാധ്യമം. സെലിബ്രിറ്റികളും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ല. പെൺമക്കൾക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

മകൾ സിതാരയുടെ മനോഹരമായൊരു ചിത്രം പങ്കുവെച്ചാണ് തെന്നിന്ത്യൻ താരം മഹേഷ് ബാബു ആശംസ കുറിച്ചിരിക്കുന്നത്. ഏഴു ബില്യൺ ചിരികൾ, നിന്റേതാണ് ഏറ്റവും പ്രിയം എന്നും പറഞ്ഞാണ് മഹേഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നടി ശിൽപാ ഷെട്ടി മകൾ സമിഷയ്ക്കൊപ്പമുള്ള വീഡിയോ സഹിതമാണ് ആശംസ കുറിച്ചത്.

എന്നെ തിരഞ്ഞെടുത്തതിന് നന്ദി സമിഷ... അമ്മയും മകളുമായാണ് നമ്മൾ തുടങ്ങിയതെങ്കിലും എന്നെന്നും ആത്മാർഥ സുഹൃത്തുക്കൾ ആയിരിക്കും എന്നു പറഞ്ഞാണ് ശിൽപ വീഡിയോ പങ്കുവച്ചത്. 

തമിഴ്നടൻ ശരത്കുമാറും പെൺമക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചു. പെൺമക്കൾ അവരുടെ പാഷൻ പിന്തുടരുമ്പോഴാണ് മികച്ചവരാകുന്നത്. അവരെ പറക്കാൻ പ്രോത്സാഹിപ്പിക്കുക.. പതുയ ഉയരങ്ങൾ കീഴടക്കാൻ പ്രേരിപ്പിക്കുക.. സ്വപ്നങ്ങൾ പിന്തുടരാൻ ശാക്തീകരിക്കുക.. - ശരത് കുമാർ കുറിച്ചു.

ബി​ഗ്ബി അമിതാഭ് ബച്ചനും മകൾക്കായി സ്നേഹാശംസകളുമായെത്തി. പെൺ‌മക്കൾ ഇല്ലെങ്കിൽ സമൂഹവും സംസ്കാരവും വിരസമായേനെ എന്നു പറഞ്ഞാണ് ബി​ഗ്ബി കുറിച്ചത്. മകൾ ശ്വേതാ ബച്ചനൊപ്പമുള്ള ചിത്രം സഹിതമാണ് ബച്ചൻ പോസ്റ്റ് പങ്കുവെച്ചത്. 

Content Highlights: Happy Daughters’ Day 2021 bollywood stars on Daughters’ Day