റ്റ ബൗളിങ്ങില്‍ എല്ലാ പിന്നുകളും വീഴ്ത്തി ഇതിത്ര വലിയ കാര്യമൊന്നുമല്ല എന്ന മട്ടില്‍ തിരിച്ചു നടക്കുന്ന മുത്തശ്ശിയുടെ വീഡിയോയുടെ പിന്നാലെയാണ് സമൂഹമാധ്യമങ്ങളിപ്പോള്‍. 

ട്വിറ്റര്‍ ഉപയോക്താവായ സുദര്‍ശന്‍ കൃഷ്ണമൂര്‍ത്തി എന്നയാളാണ് തന്റെ മുത്തശ്ശിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുഖത്ത് മാസ്‌കണിഞ്ഞ്, സാരിയുടുത്ത് കാലില്‍ ഷൂവുമണിഞ്ഞാണ് മുത്തശ്ശിയുടെ ഈ പ്രകടനം. ആദ്യ എറിയലില്‍ തന്നെ ബോള്‍ പിന്നുകളെയല്ലാം വീഴ്ത്തുന്നതും ഒരു ചിരിയോടെ മുത്തശ്ശി വിജയഭാവത്തില്‍ നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം. 

' ഹായ് ട്വിറ്റര്‍, മുത്തശ്ശിക്ക് ഒരു കൈയടി കൊടുക്കൂ, സാരി ഉടുത്ത് മാസ്‌ക് ധരിച്ച് ഒറ്റ ബൗളിങ്ങില്‍ എല്ലാ പിന്നുകളും മുത്തശ്ശി വീഴ്ത്തിയിരിക്കുന്നു' എന്നാണ് സുദര്‍ശന്‍ വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

ഇതുവരെ ലക്ഷങ്ങളാണ് വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിരിക്കുന്നത്. നാല് ലക്ഷത്തിലധികം റീ ട്വീറ്റുകളും വീഡിയോക്കുണ്ട്. ധാരാളം പേര്‍ വീഡിയോ ഷെയറും ചെയ്തിട്ടുണ്ട്. മുത്തശ്ശി ഒറ്റ 'ബൗളിങ്ങില്‍' തന്നെ താരമായി കഴിഞ്ഞു.

Content Highlights: Grandma In Saree Bowls A Strike In Viral Video